ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് എൻഎസ്സ് എസ് യൂണിറ്റുകൾ ഇരിങ്ങാലക്കുട ഗവ താലൂക് ആശുപത്രിയിലെ നവജാതശിശുക്കൾക്കായി കുഞ്ഞോണക്കോടി സമ്മാനിച്ചു. ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള കുരുന്നുകൾക്കാണ് ഓണക്കോടിയും കളിപ്പാട്ടങ്ങളുമായി എൻഎസ്സ് എസ് വളണ്ടിയർമാർ എത്തിയത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ശ്രീമതി വീണ സാനി, ഡോ രമ്യ എസ് , ഡോ മനോജ് എ എൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി




