ഇരിങ്ങാലക്കുട കോടതി സമുച്ചയം ഉദ്ഘാടനം സ്ഥലം എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ മുൻകൂട്ടി അറിയിക്കാതിരുന്നത് അപലപനീയം_ അന്വേഷണം വേണം_ എല്ലാവരേയും ഉൾപ്പടുത്തി ഉത്ഘാടനം നടത്തണം_ബിജെപി.
ഇരിങ്ങാലക്കുട: കേരളത്തിലെ ഹൈക്കോടതി കഴിഞ്ഞാൽ രണ്ടാമത്തെതാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇരിങ്ങാലക്കുടയിലെ വലിയ കോടതി സമുച്ചയം.18/08/26 ലെ ഉദ്ഘാടനം അറിയിക്കുന്നത് 17ാം തീയ്യതിയാണ്.ആദ്യ ഘട്ടത്തിൽ 75% വും രണ്ടാം ഘട്ടത്തിൽ 70%വും കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്തി പൂർത്തിയാക്കിയ സമുച്ചയത്തിന്റെ ഉത്ഘാടനത്തിന് പ്രധാന മന്ത്രിയേയോ നിയമ മന്ത്രിയേയോ കൊണ്ടു വരാമെന്നും അദ്ദേഹം നേരത്തെ പണികൾ വിലയിരുത്താനെത്തിയപ്പോൾ സൂചിപ്പിച്ചതാണ്. ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്യുന്നത് ശ്ലാഘനീയം തന്നെ. പക്ഷെ പ്രൗഡ ഗംഭീരമായി മുഴുവൻ ജനപ്രതിനിധികളേയും മാന്യമായി ഉൾപ്പെടുത്തി നേരത്തെ തയ്യാറാക്കി ഉദ്ഘാടനം സംഘടിപ്പിക്കേണ്ടതിന് പകരം ഇത്തരത്തിൽ ചെയ്യുന്നത് അപലപനീയമെന്നും പ്രോട്ടോക്കോൾ വ്യവസ്ഥകൾ പാലിച്ച് എല്ലാവരുടേയും കൂട്ടായ്മയിൽ നല്ല ഉത്ഘാടന പരിപാടി നടത്തണമന്നും അധികൃതരോട് ബിജെപി തൃശൂർ സൗത്ത് ജില്ല കമ്മറ്റി ആവശ്യപ്പെടുന്നു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ പി ഉണ്ണികൃഷ്ണൻ,
കൃപേഷ് ചെമ്മണ്ട, കെ പി ജോർജ് എന്നിവർ സംസാരിച്ചു




