ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്രറയിൽവേമന്ത്രിക്ക് സമർപ്പിക്കുന്ന ഒരുലക്ഷം പേരുടെ ഭീമഹർജി ഒപ്പിടൽ

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്രറയിൽവേമന്ത്രിക്ക് സമർപ്പിക്കുന്ന ഒരുലക്ഷം പേരുടെ ഭീമഹർജി ഒപ്പിടൽ തൃശൂർ ജില്ലാകൗൺസിൽ വൈസ് ചെയർമാൻ ശ്രീ ടി. കെ സുധീഷ് ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ഒന്നര വർഷമായി വികസനസമിതി നടത്തുന്ന സമരപരിപാടികളെ അദ്ദേഹം അഭിനന്ദിച്ചു. സമരത്തിന്റെ ഫലമായി മൂന്ന് ട്രൈനുകൾക്ക് സ്റ്റോപ്പനുവദിക്കാനും പ്ലാറ്റഫോം, മേൽക്കൂര, ഇരിപ്പിടങ്ങൾ, ഭഷണാശാല, വിശ്രമമുറി, പാർക്കിംഗ് സൗകര്യങ്ങൾ നവീകരിച്ചു. എം പി ഫണ്ടിൽനിന്നനുവദിച്ച ഹൈമാസ്ററ് ലൈറ്റ് സ്റ്റേഷൻ പരിസരത്തുടൻ സ്ഥാപിക്കും.

കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പനുവദിക്കുന്നതടക്കമുള്ള നിരവധി ആവശ്യങ്ങൾ ഇനിയും നടപ്പാക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഭീമഹർജിയുമായി വികസനസമിതി മുന്നോട്ടു പോകുന്നത്.

ഒപ്പിടൽ പരിപാടിക്ക്‌ റെയിൽവേ സ്റ്റേഷൻ വികസനസമിതി പ്രസിഡന്റ്‌ വർഗീസ് പന്തലൂക്കാരൻ വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ കെ. എഫ്. ജോസ്, വൈസ് പ്രസിഡന്റ്റുമാരായ അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, സെക്രട്ടറി സോമൻ ശാരദലായം, ജോ സെക്രട്ടറി ഡേവിസ് ഇടപ്പിള്ളി, കുമാരൻ കൊട്ടാരത്തിൽ, ജോസ് കുഴിവെലീ, സ്റ്റീഫൻ കള്ളിവളപ്പിൽ എന്നിവർ നേതൃത്വം നൽകി

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img