Friday, June 26, 2026
27.9 C
Irinjālakuda

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഈ വർഷം കൂത്തുപറമ്പ് നിർമലഗിരി കോളേജ് രസതന്ത്ര വിഭാഗം മേധാവിയും ഗവേഷകനുമായ ഡോ. നൈജിൽ തോമസിന് ലഭിക്കും. 12 വർഷത്തെ അധ്യാപനാനുഭവമുള്ള ഡോ. നൈജിൽ തോമസിനെ അധ്യാപന മികവ്, ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളെ ഗവേഷണത്തിലേക്ക് ആകർഷിക്കുന്ന പ്രവർത്തനങ്ങൾ, അക്കാദമിക് കാര്യങ്ങളിലും സാമൂഹിക വിഷയങ്ങളിലും നടത്തിയ ശ്രദ്ധേയ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തത്.

അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച സമിതിയിൽ ഡോ. കെ. രാധാകൃഷ്ണൻ (മുൻ ചെയർമാൻ, ഇസ്രോ), പ്രൊഫ. കെ. സച്ചിദാനന്ദൻ (കവി & വിമർശകൻ), ഡോ. ടി. കെ. നാരായണൻ (മുൻ വൈസ് ചാൻസലർ, കേരള കലാമണ്ഡലം), ഡോ. എം. ഉസ്മാൻ (മുൻ പ്രസിഡന്റ്, കേരള പ്രിൻസിപ്പൽസ് കൗൺസിൽ), ഫാ. ഫ്രാൻസിസ് കുരിശ്ശേരി (ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ) എന്നിവർ അംഗങ്ങളായിരുന്നു.

മാർച്ച് 10 ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് ക്രൈസ്റ്റ് കോളേജിലെ ഫാ. ജോസ് തെക്കൻ സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി. ആർ. പ്രസാദ് ആണ്. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പി. ടി. അനുഗ്രഹ പ്രഭാഷണം നടത്തും. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിക്കും.

ക്രൈസ്റ്റ് കോളേജിന്റെ മുൻ പ്രിൻസിപ്പലായിരുന്ന റവ. ഫാ. ഡോ. ജോസ് തെക്കൻ സി.എം.ഐ. (2007–2017) എന്ന മഹാനായ അധ്യാപകന്റെ സ്മരണാർത്ഥം ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിഞ്ഞാലക്കുട സ്ഥാപിച്ച അവാർഡാണ് ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ്. രാജ്യത്തുടനീളം അധ്യാപനത്തിലും ഗവേഷണത്തിലും അക്കാദമിക് നേതൃത്വത്തിലും സമൂഹസേവനത്തിലും മികവ് പുലർത്തുന്ന അധ്യാപകരെ ആദരിക്കുകയാണ് ഈ അവാർഡിന്റെ ലക്ഷ്യം.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img