ക്രൈസ്റ്റ് കോളേജ് അഗ്രോ ഇന്നവേഷൻ പാർക്കിന് വേൾഡ് എക്സലൻസ് കൗൺസിൽ MSME അവാർഡ്

*ഇരിങ്ങാലക്കുട:* സുസ്ഥിര കാർഷിക മേഖലയിലും സംരംഭകത്വ വികസനത്തിലും നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്ക് ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ *ക്രൈസ്റ്റ് അഗ്രോ ഇന്നവേഷൻ പാർക്കിന് (CAIP) ദേശീയ അംഗീകാരം.

പ്രശസ്തമായ *വേൾഡ് എക്സലൻസ് കൗൺസിൽ (World Excellence Council)* ഏർപ്പെടുത്തിയ *MSME എക്സലൻസ് അവാർഡ് 2026* ആണ് ക്രൈസ്റ്റ് അഗ്രോ ഇന്നവേഷൻ പാർക്കിന് ലഭിച്ചത്. കാർഷിക സ്റ്റാർട്ടപ്പുകൾ, ജൈവ കൃഷി, മൂല്യവർധിത ഉത്പന്നങ്ങൾ, വിദ്യാർത്ഥി സംരംഭകത്വം എന്നീ മേഖലകളിലെ നൂതന മാതൃകയ്ക്കാണ് ഈ പുരസ്കാരം.

ഇന്ത്യയിലെ നിരവധി MSME സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് ക്രൈസ്റ്റ് കോളേജിനെ തിരഞ്ഞെടുത്തത്.

കോളേജിന്റെ ബയോ ഇൻപുട്ട് റിസോഴ്സ് സെന്റർ (BRC), കൂൺ വിത്ത് ഉത്പാദന കേന്ദ്രം, നാടൻ പശു നെയ്യ്, നാടൻ കോഴിമുട്ട-കാട മുട്ട ഉത്പാദനം, ജീവാമൃതം-ബീജാമൃതം തുടങ്ങിയ ജൈവ ഇൻപുട്ടുകൾ എന്നിവയുടെ സംയോജിത മാതൃകയാണ് ജൂറി പരിഗണിച്ചത്.

ഈ നേട്ടം കോളേജിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പാർക്കിന്റെ കോർഡിനേറ്റർമാരായ *പ്രൊഫ. വിൻസെന്റ് എൻ.എസ്, പ്രൊഫ. സുബിൻ കെ. ജോസ്* എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിലാക്കി വരുന്നത്. കർഷകർക്കും വിദ്യാർത്ഥികൾക്കും നൽകി വരുന്ന പരിശീലന പരിപാടികളും, മൂല്യവർധനവ് നടത്തുന്ന രീതിയും അവാർഡിന് പരിഗണിക്കപ്പെട്ടു

Hot this week

Topics

സ്വര്‍ണ്ണലോക്കറ്റ് തിരികെനല്‍കി

കാറളം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ അംഗമായ ശ്രീമതി നിർമ്മല സുരേന്ദ്രന് എന്നവർക്ക് മാലിന്യം...

ജൂനിയർ ഇന്നസെന്റ് അഭിനയിക്കുന്ന ‘പ്രേംപാറ്റ’ നവംബർ 27ന് തിയറ്ററുകളിലേക്ക്.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ പ്രിയപ്പെട്ട ജൂനിയർ ഇന്നസെന്റ് സോണറ്റും മലയാളത്തിലെ പ്രമുഖ താരങ്ങളും...

കെ.എസ്.ഇ.ബി പെറ്റി കോൺട്രാക്ടർമാരും ലൈൻ വർക്കേഴ്സും നാളെ മുതൽ (05-11-2026) പണിമുടക്കിലേക്ക്.

* കുടിശ്ശികയായ ബിൽ തുക നൽകുക, ഷൊർണൂർ ഓഫീസിലെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ...
spot_img

Related Articles

Popular Categories

spot_imgspot_img