ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേദൻ സ്കൂളിൽ UKG വിഭാഗം വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ Rev. Fr. ജോയ് പീനിക്കപറമ്പിൽ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥിയായ Dr. സന്തോഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ Rev. Fr. ജോയ് ആലപ്പാട്ട് CMI സ്വാഗത പ്രസംഗം നടത്തി. കുട്ടികളുടെ പ്രാർത്ഥനയും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.




