വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നൂതന കാൽവെപ്പ് ആയവിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നൂതന കാൽവെപ്പ് ആയ “ബ്ലൂമിങ്ങ് ബഡ്‌സ് “പ്രീ സ്കൂളിന്റെ ഉദ്ഘാടനം ഒക്ടോബർ 8 ന് രാവിലെ 9.30 ന് ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു. ഫ്ലവേഴ്സ് ടോപ് സിങ്ങർ സീസൺ 5 ലെ 2nd റണ്ണറ പ്പ് ആയ കുമാരി. സെബാ മൂൺ വിശിഷ്ടാതിഥി ആയിരുന്നു. സ്കൂൾ മാനേജർ. വി. പി. ആർ. മേനോൻ, പിടിഎ. പ്രസിഡന്റ് ഹരിത ഉണ്ണികൃഷ്ണൻ, സീനിയർ അദ്ധ്യാപിക ശ്രീദേവി. എ. പി. എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ വി. എ. ഹരിദാസ് സ്വാഗതവും ബ്ലൂമിങ്ങ് ബഡ്‌സ് കോ ഓർഡിനേറ്റർ ഫീമ മൈക്കിൾ നന്ദിയും പറഞ്ഞു.
