ക്ഷീരഫാമിന്റെ മറവിൽ കഞ്ചാവ് കച്ചവടം : കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരി “കാക്കപ്പൻ ശംഭു” വും സുഹൃത്തും പോലീസിൻ്റെ പിടിയിൽ

ചാലക്കുടി : വളർത്തുമൃഗ പരിപാലനത്തിൻ്റെയും മത്സ്യകൃഷിയുടെയും മറവിൽ യുവാക്കൾക്കും മറ്റും കഞ്ചാവ് വിൽപന നടത്തി വന്നിരുന്ന രണ്ടുപേരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ പി എസ് നു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി പി.സി ബിജു കുമാറിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. തൃശൂർ ചിയ്യാരം സ്വദേശി മലയാംകുടി വീട്ടിൽ “കാക്കപ്പൻ ശംഭു” എന്നറിയപ്പെടുന്ന ഷാമിൽ (34 വയസ്) പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി തെക്കൻ വീട്ടിൽ കുരുവിള (34 വയസ്) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. .

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏതാനും നാളുകളായി കാഞ്ഞിരപ്പിള്ളിയിലെ കുരുവിളയുടെ ഉടമസ്ഥതയിലുള്ള ഫാമും പരിസരവും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. പുലർകാലങ്ങളിൽ ഇവിടേക്ക് വാഹനങ്ങൾ വരുന്നതും പോകുന്നതും കണ്ടെത്തിയ അന്വേഷണ സംഘം പന്ത്രണ്ടേക്കറോളം വരുന്ന ഫാമിൽ വേഷപ്രച്ഛന്നരായി എത്തിയാണ് ഇരുവരേയും പിടികൂടിയത്. ഇവരിൽ നിന്നും മീൻ തീറ്റ എന്ന വ്യാജേന സൂക്ഷിച്ച മുന്നൂറിലേറെ ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് വിറ്റു കിട്ടിയ ആയിരത്തി അഞ്ഞൂറ് രൂപയും പിടിച്ചെടുത്തു.

ഷെമിൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് വിൽപനക്കായി കൈവശം സൂക്ഷിച്ചതിനുള്ള കേസിലെയും, നെടുപുഴ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലെയും പ്രതിയാണ്.

കുരുവിള ചാലക്കുടി പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ചതിനുള്ള ഒരു കേസിലും, മദ്യലഹരിയിൽ മറ്റൊരാളുടെ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലെയും പ്രതിയാണ്.

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, പി. എം മൂസ, വി.യു സിൽജോ, റെജി എ.യു , ബിനു എം.ജെ, ഷിജോ തോമസ്, സുർജിത് സാഗർ ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിജുമോൻ.ഇ.ആർ, സി പി ഒ മാരായ സലീഷ് മോൻ, മിഥുൻ, സജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img