Saturday, May 23, 2026
30.9 C
Irinjālakuda

ആളൂർ കുഴിക്കാട്ടുശ്ശേരിയിൽ സ്കൂട്ടർ മോഷണം ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു റിമാന്റിലേക്ക്

*15 ഓളം മോഷണകേസിലെ പ്രതിയാണ് പ്രതി*.

ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ജയ്സൺ എന്നയാളുടെ വീടിന്റെ മുകളിലെ തട്ടിൽ ഉണക്കാൻ ഇട്ടിരുന്ന ഏകദേശം 25000 രൂപ വില വരുന്ന ജാതിക്ക 2/7/25 ന് ഉച്ചയോടെ മോഷണം ചെയ്തു കൊണ്ടുപോയ സംഭവത്തിലും 3/7/25 തീയതി രാവിലെ കുഴിക്കാട്ടുശ്ശേരി മഷിക്കുളത്തിനു സമീപത്തുള്ള റോഡ് സൈഡിൽ വെച്ചിരുന്നതും താഴെക്കാട് കുഴിക്കാട്ടുശ്ശേരി കണ്ണംകാട്ടിൽ വീട്ടിൽ അജയ് കൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതുമായ സ്കൂട്ടർ മോഷണം നടത്തിയ സംഭവത്തിലും ഇരിങ്ങാലക്കുട വേളൂക്കര വില്ലേജിൽ വെളയനാട് തറയിൽ വീട്ടിൽ, ഇളമനസ് എന്ന് വിളിക്കുന്ന റിജു (26വയസ്സ്) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.

മോഷ്ടാവിനെ കണ്ടെത്തുന്നതിന് സ്കൂട്ടർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ ജാതിക്ക കളവ് നടത്തിയ ആൾ തന്നെയാണ് ഈ സ്കൂട്ടറിൽ കറങ്ങി നടക്കുന്നതെന്ന് മനസിലാക്കിയ അന്വേഷണ സംഘം ഇയാളെ വരദനാട് എന്ന സ്ഥലത്തു നിന്നും സാഹസികമായി പിടികൂടുകയായിരുന്നു.

റിജുവിനെ ചോദ്യം ചെയ്തതിൽ 9.6.2025 ൽ മാള പുത്തൻചിറയിൽ മാള ഫെറോനപള്ളി കോമ്പൌണ്ടിൽ നിന്നും ചിറയത്ത് സേവ്യറിന്റെ ബൈക്ക് മോഷണം നടത്തിയതും റിജുവാണെന്ന് അറിവായിട്ടുണ്ട്.

മൊബൈൽ ഫോൺ, ബൈക്ക് മോഷണം അടക്കം നിരവധി മോഷണ കേസുകളിലെ പ്രതിയായ റിജു.

റിജുവിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 6 മോഷണ കേസുകളും മാള പോലീസ് സ്റ്റേഷനിൽ 2 മോഷണ കേസുകളും മതിലകം, മെഡിക്കൽ കോളേജ്, പുതുക്കാട്, ചേർപ്പ്, തൃശ്ശൂർ വെസ്റ്റ് വിയ്യൂർ പോലീസ് സ്റ്റേഷനുകളിൽ ഓരോ മോഷണകേസുകളും അടക്കം 15 ക്രിമിനൽ കേസുകളുണ്ട്.

ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജിമോൻ B, സബ്ബ് ഇൻസ്പെക്ടർ സുരേന്ദ്രൻ, പ്രൊബേഷൻ എസ് ഐ ജിഷ്ണു , സിവിൽ പോലീസ് ഓഫീസർമാരായ ആഷിക്, അനീഷ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img