വെട്ടു കത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൈപ്പമംഗലം സ്റ്റേഷൻ റൗഡി മനോജ് റിമാന്റിൽ…

കയ്പമംഗലം : കയ്പമംഗലം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള പെരിഞ്ഞനം സമിതി സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ മനോജ്, 45 വയസ് എന്നയാൾക്കെതിരെ പോലീസിൽ പരാതി നൽകുവാൻ പെരിഞ്ഞനം സമിതി സ്വദേശിയായ യുവതി പരാതിക്കാരിക്കൊപ്പം പോയതിലുള്ള വൈരാഗ്യത്താൽ 29/06/2025 തിയ്യതി രാത്രി 10.30 മണിക്ക് കയ്യിൽ വെട്ടു കത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി കഴുത്തിനു നേരെ വെട്ടുകത്തി വീശി ഭികരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിന് രജിസ്റ്റർ ചെയ്ത കേസിൽ മനോജിനെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തു. .

മനോജിന്റെ പേരിൽ കൊടുങ്ങല്ലൂർ. ചാവക്കാട്, മതിലകം, അന്തിക്കാട്, കൈപ്പമംഗലം, തൃശ്ശൂർ വെസ്റ്റ്, ഷൊർണ്ണൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രിയെ ലൈംഗികമായ പീഢിപ്പിക്കാൻ ശ്രമിക്കൽ, അടിപിടി, അശ്രദ്ധമായി വാഹനമോടിച്ചതിൽ ഒരാൾ മരണപ്പെടുക, മദ്യലഹരിയിൽ പൊതുസ്ഥത്ത് ശല്യം സൃഷ്ടിക്കുക തുടങ്ങി 23 ക്രമിനൽ കേസുകളുണ്ട്.

കൈപ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു. കെ.ആർ സബ്ബ് ഇൻസ്പെക്ടർമാരായ ഹരിഹരൻ, ജയ്സൺ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജ്യോതിഷ്, ഗിൽബർട്ട്, സിവിൽ പോലീസ് ഓഫീസർമാരായ ഡെൻസ് മോൻ, ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img