Friday, June 27, 2025
28 C
Irinjālakuda

ബൈക്ക് മോഷണക്കേസിൽ പിടികിട്ടാപ്പുള്ളി പൂമ്പാറ്റ സന്തോഷ് റിമാന്റിലേക്ക്

ചാലക്കുടി മേൽപാലത്തിനടിയിൽ നിന്നും 2019 ൽ രണ്ട് തവണയായി ബൈക്ക് മോഷണം നടത്തി ഒളിവിലായിരുന്ന നിരവധി കളവു കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ പൂമ്പാറ്റ സന്തോഷ് എന്നറിയപ്പെടുന്ന നടത്തറ അയ്യംകുന്ന് സ്വദേശി കദളിക്കാട്ടിൽ വീട്ടിൽ സന്തോഷ് 32 വയസ്സ് എന്നയാളെയാണ് ഇന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ പ്രത്യേക അന്വേഷണ സംഘം പുത്തൂരിലെ ഒളി സങ്കേതത്തിൽ നിന്നും പിടികൂടിയത്. പാടൂക്കാട് താമസിച്ചു വന്നിരുന്ന സന്തോഷ് ലഹരി ഉപയോഗസംഘത്തിന്റെ കൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്വഭാവക്കാരതിനാൽ ഏറെ കരുതലോടെയാണ് പോലീസ് സംഘം പ്രതിയെ അന്വേഷിച്ച് കണ്ടെത്തിയത്. ഇയാൾക്കെതിരെ ബഹു. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

സന്തോഷ് ചാലക്കുടി, പുതുക്കാട്, തൃശ്ശൂർ മെഡിക്കൽ കോളേജ്, വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി കവർച്ച, മോഷണം, നിരോധിത മയക്ക് മരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള 8 ക്രമിനൽ കേസുകളിലെ പ്രതിയാണ്.

ചാലക്കുടി ഡിവൈഎസ്പി പി.സി ബിജുകുമാറിൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് -ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, പി. എം മൂസ, വി.യു സിൽജോ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ്, സുർജിത് സാഗർ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.

Hot this week

മരണപെട്ടു

ഇരിങ്ങാലക്കുട നിലയം ചെമ്മണ്ടയിൽ ബൈജു നെടുമ്പള്ളി (48) വയസ്സ് കുളിമുറിയിൽ കുളിക്കുന്നതിനിടെ ചുമർ...

കരുവന്നൂർ ബാങ്ക് കാട്ടുന്ന ക്രൂരതക്കെതിരെ കേരള കോൺഗ്രസ്‌ തുടർ സമരത്തിലേക്ക് നീങ്ങും

ഇരിങ്ങാലക്കുട :കരുവന്നൂർ ബാങ്ക് നിക്ഷേപകരോട് കാട്ടുന്ന ക്രൂരസമീപനം മാറ്റമില്ലാതെ തുടയുകയാണെന്നും ഇതിനെതിരെ...

സെന്റ് തോമസ് കത്തീഡ്രൽ ദുക്റാന തിരുനാൾ 2025 കൊടിയേറ്റം

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ദുക്റാന...

Topics

നിര്യാതനായി

കനറാ ബാങ്ക് റിട്ട ഉദ്യോഗസ്ഥൻ മഠത്തിക്കര ലെയിൻ ആലപ്പാട്ട് കൊടിവളപ്പിൽ ജേക്കബ്ബ്...

സൗദിയിൽ വാഹനാപകടം; തളിക്കുളം സ്വദേശിനിയായ വിദ്യാർത്ഥി മരിച്ചു

ദമ്മാം:സൗദി അറേബ്യയിലെ ദമ്മാമിന് സമീപം ഹുറൈറയിൽ ദമ്മാം-റിയാദ് ഹൈവേയിൽ വെച്ച് നടന്ന...

ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളജിൽകോൺവൊക്കേഷൻ ചടങ്ങ്

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം വിജയിച്ച...
spot_img

Related Articles

Popular Categories

spot_imgspot_img