യുവാവിനെ വെട്ടിക്കൊലപ്പെടുത്താൽ ശ്രമിച്ച റൗഡി അറസ്റ്റിൽ

ഇരിങ്ങാലക്കുട:വ്യാഴായ്ച രാത്രി ഇരിങ്ങാലക്കുട മെറീന ഹോസ്പിറ്റൽ ജംഗ്‌ഷനിൽ യുവാവിനെ റോഡിൽ ഓടിച്ചിട്ടു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിലായി. ഇരിങ്ങാലക്കുട കനാൽ ബേസ് കേളനിയിൽ വടക്കുംത്തറ വീട്ടിൽ മിഥുനെയാണ് (34 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു.കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട ചുങ്കത്ത് വാടകയ്ക്ക് താമസിക്കുന്ന തെക്കേത്തല വീട്ടിൽ ജിനു ലാലിനാണ് വെട്ടേറ്റത്. തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ജിനു ലാൽ. പിണ്ടി പെരുന്നാളിനിടെ ജിനു ലാലും കൂട്ടരും മിഥുനുമായി അടിപിടി ഉണ്ടായതായി പറയുന്നുണ്ട്. ഇതിലുള്ള വൈരാഗ്യത്താൽ കുറച്ചു ദിവസമായി ഇവരെ ആക്രമിക്കാൻ പദ്ധതിയിട്ടു നടക്കുകയായിരുന്നു മിഥുൻ. പല സ്ഥലത്തു വച്ചു പിൻതുടർന്നെങ്കിലും വ്യാഴായ്ച രാത്രി തട്ടുകടയ്ക്കടുത്തു വച്ച് കണ്ടയുടെനെ ഓട്ടോയിലെത്തിയ പ്രതി വാളുമായി ഓടിയെത്തി കഴുത്തിനു പുറകിൽ വെട്ടുകയായിരുന്നു. ഭയന്നു പോയ ജിനു പ്രാണരക്ഷാർത്ഥം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കറിയതിനാൽ തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെടുകയായിരുന്നു. കഴുത്തിന് പുറകിൽ ആഴത്തിലുള്ള മുറിവേറ്റ ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണ ശേഷം ഓട്ടോയിൽ രക്ഷപ്പെട്ട പ്രതി മൂന്നുപീടികയിൽ എത്തി അവിടന്ന് പല ബൈക്കുകളിൽ കയറി കൊടുങ്ങല്ലൂർ പോയി അർദ്ധരാത്രിയോടെ ചാലക്കുടിയിലെത്തി മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നു രാവിലെയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. രണ്ടു വർഷം മുൻപ് വിവാഹ വീട്ടിലെ കത്തിക്കുത്ത് കേസുൾപ്പെടെ ആറോളം ക്രിമിനൽ കേസ്സുകളിലെ പ്രതിയാണ് അറസ്റ്റിലായ മിഥുൻ . ഇരിങ്ങാലക്കുട എസ്.ഐ. എം.എസ് ഷാജൻ, എസ്.ശ്രീലാൽ, ക്ലീറ്റസ് എ.എസ്.ഐ. കെ.എ ജോയ് സീനിയർ സി.പി.ഒ എ.കെ.രാഹുൽ, സി.പി.ഒ അനീഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img