Tuesday, March 10, 2026
25.5 C
Irinjālakuda

വരും നൂറ്റാണ്ടിന്റെ ഗതി നിശ്ചയിക്കുന്നത് ഈ നൂറ്റാണ്ടിലെ പ്രതിഭകൾ :-വി.ഡി.സതീശൻകോൺഗ്രസ് ആദരിച്ചത് ആയിരത്തിലധികം വിദ്യാർത്ഥികളെയും അമ്പതോളം വിദ്യാലയങ്ങളെയും

ഇരിങ്ങാലക്കുട: കഴിഞ്ഞ നൂറ്റാണ്ടിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും അനന്തമായ സൗകര്യങ്ങളും സാധ്യതകളുമാണ് ഇപ്പോൾ ഉള്ളതെന്നും ഈ നൂറ്റാണ്ടിലെ പ്രതിഭകളാണ് വരും നൂറ്റാണ്ടിന്റെ ഗതിയെ നിശ്ചയിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മെറിറ്റ് ഡേ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഏതു തരത്തിലുള്ള വികസനത്തെക്കാളും പ്രാധാന്യം വിദ്യാഭ്യാസത്തിനാണ് നൽകേണ്ടത്.പരമ്പരാഗതമായ വിദ്യാഭ്യാസത്തിനു പുറമെ ആധുനിക രീതിയിലുള്ള ശാസ്ത്ര – സാങ്കേതിക വിദ്യാഭ്യാസ ശാഖകളുടെ വളർച്ചയും ഈ നൂറ്റാണ്ടിന്റെ പ്രത്യേകതയാണ്. ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും അത് സമൂഹ നന്മക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയർമാനും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ എം.പി.ജാക്സൺ, നഗരസഭാധ്യക്ഷ സോണിയ ഗിരി, ബ്ളോക് പ്രസിഡന്റുമാരായ ടി.വി.ചാർളി, കെ.കെ.ശോഭനൻ, മുൻ എം.പി.സാവിത്രി ലക്ഷ്മണൻ, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സോമൻ ചിറ്റേത്ത്, സതീഷ് വിമലൻ, കൺവീനർമാരായ സി.എസ്. അബ്‌ദുൾ ഹഖ്, എ.സി.സുരേഷ്, ജോസ് മൂഞ്ഞേലി, കെ.കെ.ചന്ദ്രൻ, സുജ സഞ്ജീവ്കുമാർ, എം.ആർ.ഷാജു, എ.എ.ഡൊമിനി എന്നിവർ പ്രസംഗിച്ചു.എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നിയോജകമണ്ഡലത്തിലെ ആയിരത്തിലധികം വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ മുപ്പത്തിയേഴു സ്കൂളുകളടക്കം അമ്പതോളം സ്കൂളുകളെയും ചടങ്ങിൽ പുരസ്ക്കാരം നൽകി ആദരിച്ചു. മോട്ടിവേഷൻ പരിശീലകൻ ടി.വി. കൃഷ്ണകുമാർ നയിച്ച ക്ലാസും ഉണ്ടായിരുന്നു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img