പ്രശസ്ത രുദ്രാക്ഷ അനലിസ്റ്റ് ഡോ കിരൺ വിശ്വനാഥന് തായ്ലൻഡ് വേൾഡ് റെക്കോർഡ് ബുക്ക് അംഗീകാരം . Elaeocarpus grandiflorus രുദ്രാക്ഷ വിഭാഗത്തിൽ പെട്ട മരം റിസർച്ച് ചെയ്തു കണ്ടുപിടിച്ചതിനും ,15000 രുദ്രാക്ഷങളുടെ ശേഖരണത്തിനും ആണ് വേൾഡ് റെക്കോർഡ് കരസ്ഥമായത്.. തൃശ്ശൂർ ജില്ലയിൽ ഉള്ള ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിൽ നിന്നും കണ്ടെത്തിയ രുദ്രാക്ഷ മരം ആണ് റെക്കോർഡിന് പ്രധാന വഴിത്തിരിവായത്.. ആയതുകൊണ്ട് തന്നെ ക്ഷേത്രം ഭാരവാഹികളായ പ്രസിഡൻ്റ് കിഷോർ കുമാർ എൻ ബി , വൈസ് പ്രസിഡൻറ് ഷിജിൽ തവരങ്ങാട്ടിൽ, സെക്രട്ടറി വിശ്വംഭരൻ എംകെ, അസിസ്റ്റൻ്റ് സെക്രട്ടറി സജീവ്,ട്രഷറർ വേണു തോട്ടുങ്കൽ, എസ് എൻ പി എച്ച് എസ് സമാജം സ്കൂൾ മാനേജർ ദിനേശ് ഇലന്തോളി എന്നിവർ ഡോ കിരൺ വിശ്വനാഥനെ ആദരിച്ചു.
ഗിന്നസ്,ഏഷ്യ,ഇന്ത്യ, ലിംക ബുക്കുകൾ അടക്കം അനവധി റെക്കോർഡുകളുടെ ഉടമയാണ് അദ്ദേഹം, തായ്ലൻഡ് വേൾഡ് റെക്കോർഡ് അൻപതാമത്തെ റെക്കോർഡ് ആണ്. രുദ്രാക്ഷ വിഭാഗത്തിൽ ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്



