അവിട്ടത്തൂർ:നവംബർ 10, 11, 12, 13 തിയതികളിലായി നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫീസ് എൽ. ബി. എസ്. എം. ഹയർ സെക്കണ്ടറി സ്കൂളിൽ വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.എസ്. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജോസ് .ജെ .ചിറ്റിലപ്പിള്ളി , എ. ഇ. ഒ. എം.എസ് .രാജീവ്, ബി.പി. സി. സരിത. എ.കണിച്ചായി , സ്കൂൾ മാനേജർ എ. സി. സുരേഷ്, ജനറൽ കൺവീനർ ഡോ.എ. വി. രാജേഷ്, വികസന സമിതി കൺവീനർ എൻ.പി. രജനി , ജോബി, ഡോ. സുധീർ രാമചന്ദ്രൻ , എൻ. എസ്. പ്രസാദ് , എൻ .എസ് . രജനിശ്രീ , പഞ്ചായത്തംഗങ്ങൾ, സംഘാടകസമിതി ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു




