Friday, March 27, 2026
27.9 C
Irinjālakuda

ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ ലോകായുക്തയുടെ സ്റ്റേ

ഇരിങ്ങാലക്കുട: ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ ലോകായുക്ത കോടതിയുടെ സ്റ്റേ. മാടായിക്കോണം വില്ലേജ് സര്‍വ്വെ 169/1 നമ്പറിലുള്‍പ്പെട്ട ഒരേക്കര്‍ ഭൂമി ബോട്ട് ഇന്‍ ലാന്റ് എന്ന വ്യാജേനെ സ്വകാര്യ വ്യക്തിക്ക് കൈമാറിയ സംഭവത്തിലാണ് നടപടി. വിവാദഭൂമി പ്രകൃതിഭേദം വരുത്തുകയോ, നിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്തുകയോ ബാധ്യതപ്പെടുത്തുകയോ കൈമാറ്റം ചെയ്യാനോ പാടുള്ളതല്ലെന്നും കോടതി ഭൂവുടമകളായ സ്വകാര്യ വ്യക്തികളോട് ഉത്തരവിട്ടു. ഭൂമി കൈമാറിയതിലൂടെ സര്‍ക്കാറിന് ഭീമമായ നഷ്ടം വരുത്തിവെച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ആനന്ദപുരം സ്വദേശി എം.എം. സുരേഷ് ബോധിപ്പിച്ച ഹര്‍ജിയിലാണ് എതൃകക്ഷികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലോകായുക്ത കോടതി ഉത്തരവിട്ടത്. മുന്‍ ജില്ലാ കളക്ടര്‍, മുന്‍ മുകുന്ദപുരം തഹസില്‍ദാര്‍, മാടായിക്കോണം എന്നിവരുള്‍പ്പടെയുള്ളവരുടെ ഒത്താശയോടെയാണ് സ്വകാര്യ വ്യക്തിക്ക് ഭൂമി കൈമാറിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി ഒരു കാരണവശാലും തിരിച്ചുനല്‍കാന്‍ പാടില്ല. എന്നാല്‍ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ബോട്ട് ഇന്‍ ലാന്റാണെന്ന് കാണിച്ചാണ് സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാളും വളരെ കുറഞ്ഞ വിലക്ക് ഭൂമി കൈമാറ്റം ചെയ്തിരിക്കുന്നത്. സെന്റിന് മൂന്ന് ലക്ഷം രൂപ എന്നനിലയില്‍ മൂന്ന് കോടിയുടെ വിലമതിക്കുന്ന ഭൂമിയാണ് സര്‍ക്കാര്‍ നിശ്ചയിച്ചേക്കാളും വളരെ കുറഞ്ഞ വിലക്ക് കൈമാറ്റം ചെയ്തിരിക്കുന്നത്. ഇതിലൂടെ കോടികണക്കിന് രൂപ സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു. അതിനാല്‍ സര്‍ക്കാറിനുണ്ടായ ഭീമമായ നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കി ഭൂമി ഭൂവുടമകളില്‍ നിന്നും തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ലോകായുക്തയെ സമീപിച്ചത്. ഈ ഭൂമിയില്‍ നിന്നും മണ്ണെടുക്കാന്‍ പാടില്ലെന്നിരിക്കെ ഉദ്യോഗസ്ഥരെ തെറ്റുദ്ധരിപ്പിച്ച് സമ്പാതിച്ച അനുമതി പ്രകാരം കൂടുതല്‍ മണ്ണെടുത്തുവിറ്റതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ ജിയോളജി വകുപ്പ് കേസെടുത്തിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരന്റെ ഭാഗത്തുനിന്നും വിശദമായ വാദം കേട്ട ലോകായുക്ത ഡിവിഷന്‍ ബഞ്ച് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവരോട് കോടതി മുമ്പാകെ ഹാജരാകാന്‍ ഉത്തരവിട്ടു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img