നിർത്തലാക്കിയ ബസ് സർവീസുകൾ പുനരാരംഭിക്കണം – നൂറ്റൊന്നംഗസഭ

  കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ഇരിങ്ങാലക്കുടയിൽ നിന്നും പുനരാരംഭിക്കണമെന്ന് നൂറ്റൊന്നംഗസഭ യോഗം അധികൃതരോടാവശ്യപ്പെട്ടു. രാവിലെ 5.30ന് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, മൂന്നാർ, കോട്ടയം എന്നീ ദീർഘദൂര സർവ്വീസുകളും, പാലപ്പിള്ളി, വെള്ളാനിക്കോട് ഓർഡിനറി സർവ്വീസുകളും നിലച്ചിരിക്കുകയാണ്. മതിലകം വഴിയും, കൊടുങ്ങല്ലൂർ ടിപ്പു സുൽത്താൻ തീരദേശ  റോഡ് വഴിയും തൃശൂർ മെഡിക്കൽ കോളേജിലേക്ക് പുതിയ സർവ്വീസും സാധരണക്കാർക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ജീവനക്കാരുടെ ഇപ്പോഴുള്ള സിങ്കിൾ ഡ്യൂട്ടി ഡബിൾ ഡൂട്ടി ആക്കി മാറ്റിയാൽ കൂടുതൽ സർവീസുകൾ കാര്യക്ഷമമായി ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യാവുന്നതാണെന്നും യോഗം വിലയിരുത്തി.
  സഭ ചെയർമാൻ ഡോ. ഇ.പി. ജനാർദ്ദനൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുതിയ ഭാരവാഹികളായി ഡോ.ഇ.പി.ജനാർദ്ദനൻ (ചെയർമാൻ), എം.സനൽകുമാർ (ജനറൽ കൺവീനർ), പി.രവിശങ്കർ (സെക്രട്ടറി), പി.കെ.ശിവദാസ് (ട്രഷറർ) ഡോ.എ.എം ഹരീന്ദ്രനാഥ് , വി.എസ്. കെ. മേനോൻ (വൈസ് ചെയർമാൻമാർ) പ്രസന്ന ശശി (വർക്കിങ്ങ് സെക്രട്ടറി), സതീഷ് പള്ളിച്ചാടത്ത് ( ധനകാര്യം), കെ.ഹരി (പ്രചരണം) എന്നിവരെ തെരഞ്ഞെടുത്തു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img