സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,39,52,957 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4836 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 205 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7905 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1185, കോഴിക്കോട് 1062, മലപ്പുറം 832, കോട്ടയം 747, കണ്ണൂര്‍ 619, തിരുവനന്തപുരം 507, തൃശൂര്‍ 527, ആലപ്പുഴ 478, പാലക്കാട് 219, കൊല്ലം 421, കാസര്‍ഗോഡ് 400, പത്തനംതിട്ട 344, ഇടുക്കി 303, വയനാട് 261 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, കോട്ടയം 8, തൃശൂര്‍ 5, വയനാട് 4, എറണാകുളം 3, കൊല്ലം, പാലക്കാട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2642 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 338, കൊല്ലം 173, പത്തനംതിട്ട 194, ആലപ്പുഴ 115, കോട്ടയം 236, ഇടുക്കി 57, എറണാകുളം 201, തൃശൂര്‍ 249, പാലക്കാട് 68, മലപ്പുറം 261, കോഴിക്കോട് 472, വയനാട് 66, കണ്ണൂര്‍ 140, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,245 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,25,775 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,90,199 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,873 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8326 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1384 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 420 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Hot this week

നിര്യാതനായി

പുല്ലൂർ ഊരകം കരിമ്പനക്കൽ നാരായണൻ മകൻ അഭയ് (32)നിര്യാതനായി. അമ്മ: അനിത സഹോദരൻ:അശ്വിൻ സംസ്ക്കാരം 21/10/26...

നിര്യാതനായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡ് AKP ജംഗഷനിൽ തെക്കേത്തല ഫ്രാൻസിസ്...

ജൂനിയർ റെഡ് ക്രോസ് ക്യാപ്പിങ്ങ് സെറിമണി .

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ...

കഥകളി സംഗീതോത്സവം സമാപിച്ചു: ‘വെങ്കലനാദ’ത്തിന്റെ സ്മരണ പുതുക്കി സംഗീതസദസ്സുകൾ

ഇരിങ്ങാലക്കുട: കർണ്ണാടക-കഥകളി സംഗീതങ്ങളിലെ രാഗമൂർച്ഛകളും ഭാവവ്യത്യാസങ്ങളും സ്വരസ്ഥാനങ്ങളും അവലോകനം ചെയ്ത് ഡോക്ടർ...

Topics

നിര്യാതനായി

പുല്ലൂർ ഊരകം കരിമ്പനക്കൽ നാരായണൻ മകൻ അഭയ് (32)നിര്യാതനായി. അമ്മ: അനിത സഹോദരൻ:അശ്വിൻ സംസ്ക്കാരം 21/10/26...

നിര്യാതനായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡ് AKP ജംഗഷനിൽ തെക്കേത്തല ഫ്രാൻസിസ്...

ജൂനിയർ റെഡ് ക്രോസ് ക്യാപ്പിങ്ങ് സെറിമണി .

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ...

കഥകളി സംഗീതോത്സവം സമാപിച്ചു: ‘വെങ്കലനാദ’ത്തിന്റെ സ്മരണ പുതുക്കി സംഗീതസദസ്സുകൾ

ഇരിങ്ങാലക്കുട: കർണ്ണാടക-കഥകളി സംഗീതങ്ങളിലെ രാഗമൂർച്ഛകളും ഭാവവ്യത്യാസങ്ങളും സ്വരസ്ഥാനങ്ങളും അവലോകനം ചെയ്ത് ഡോക്ടർ...

ക്രൈസ്റ്റിൽ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും തവനിഷും ചേർന്ന് സംഘടിപ്പിച്ച ദ്വദിന ഐക്യരാഷ്ട്രസഭ ഉച്ചകോടി...

പുസ്തകപ്രകാശനംനിർവ്വഹിച്ചു

പത്ര പ്രവർത്തകനും എഴുത്തുകാരനും യുക്തിവാദിയുമായ ഇ ഡി അഗസ്റ്റിൻ്റെ സ്മരണാർത്ഥം സുഹൃത്തുക്കളും...
spot_img

Related Articles

Popular Categories

spot_imgspot_img