Thursday, July 9, 2026
23.8 C
Irinjālakuda

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് നല്‍കുന്ന ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് നല്‍കുന്ന ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം നിര്‍വഹിച്ചു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ഗോള്‍ഡന്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഡയാലിസിസ് രോഗികള്‍ക്കായി 5 ഡയാലിസിസ് മെഷീനുകളുമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയില്‍ ആരംഭിച്ച ലയണ്‍സ് ഗോള്‍ഡന്‍ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ ആധുനിക രീതിയിലുളള രണ്ട് മെഷീനുകള്‍ കൂടി സമര്‍പ്പിച്ചു. സൗജന്യമായി മികച്ച ചികിത്സ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ലയണ്‍സ് ഗോള്‍ഡന്‍ ജൂബിലി ഡയാലിസിസ് സെന്ററില്‍ ഇക്കഴിഞ്ഞ കാലയളവില്‍ 25000ത്തോളം സൗജന്യ ഡയാലിസിസ് സംഘടിപ്പിച്ചിട്ടുണ്ട്.ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡി ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രി അങ്കണത്തില്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാര്‍ മണപ്പുറം മുഖ്യാതിഥിയായിരുന്നു. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍ എം.ഡി ഇഗ്‌നേഷ്യസ് വിശിഷ്ടാതിഥിയായിരുന്നു.മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍മാരായ അഡ്വ.ടി.ജെ തോമാസ്,തോമാച്ചന്‍ വെള്ളാനിക്കാരന്‍,ഡിസ്ട്രിക്റ്റ് കാബിനറ്റ് സെക്രട്ടറി പോള്‍ ഡേവീസ്,ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ പോള്‍ തോമാസ് മാവേലി,ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രി ഡയറക്ടര്‍ സി.സോഫിയ സി.എസ്.എസ്,അഡ്മിനിസ്ട്രേറ്റര്‍ സി.ഫ്‌ളോറി സി.എസ്.എസ്,മാനേജര്‍ (ഓപ്പറേഷന്‍സ്) ആന്‍ജോ ജോസ്,ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.ബിജു ജോസ്,തോമാസ് കാളിയങ്കര,റെജി മാളക്കാരന്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img