ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും ഇന്ത്യയിലെ ഒക്യുപേഷണൽ തെറാപ്പിയിൽ പരിശീലനം നൽകുന്ന 40 കോളേജുകളിൽ നിന്നുള്ള കുട്ടികൾക്കായ് ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ ഒറീസയിലെ ഭൂവനേശ്വരിൽ നടത്തിയ ദ ബെസ്റ്റ് ഒക്യുപേഷണൽ തെറാപ്പി ഗ്രാജുവേറ്റ് മത്സരത്തിൽ ഗോൾഡ് മെഡലും നേടിയ കല്ലേറ്റുംകര നിപ്പ്മറിലെ അവസാന വർഷ വിദ്യാർത്ഥിയായ അന്ന ജീസനെ തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു.. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനടുത്ത് ചെറുവത്തൂർ ജിസന്റെയും ഡെൽറ്റിയുടെയും മകളാണ് അന്ന. മുൻ കൗൺസിലർ ജെയ്സൺ പാറേക്കാടനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു



