കടുപ്പശ്ശേരി എകെജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം 2026 ഓഗസ്റ്റ് മാസം 28 29 തീയതികളിലായി സംഘടിപ്പിച്ചു സാംസ്കാരിക പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്. ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു വായനശാല സെക്രട്ടറി മദനൻ കെ വി അധ്യക്ഷത വഹിച്ചു വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ഉണ്ണികൃഷ്ണൻ പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി സതീശൻ എസ്എസ്എൽസി വിജയികളെ ആദരിച്ചു മികച്ച കർഷകനെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ശിവൻ ആദരിച്ചു കർഷക തൊഴിലാളിയെ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ജി മോഹനൻ മാസ്റ്റർ ആദരിച്ചു കലാകായിക പരിപാടികളിൽ പങ്കെടുത്തവർക്ക് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോമോൻ കോക്കാട്ട് സമ്മാനവിതരണം നടത്തി ചെയ്തു വായനശാല പ്രസിഡന്റ്. ഈ ആർ സ്വരാഗ് സ്വാഗതവും കുമാരി നിവ്യാ ബാബു നന്ദിയും രേഖപ്പെടുത്തി




