വട്ടെഴുത്ത് ദേശീയ സമ്മേളനം ഒക്ടോബർ 20 നു ആരംഭിക്കുന്നു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിൽ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വട്ടെഴുത്തിൽ ദേശീയ സെമിനാർ നടക്കുന്നു. തെക്കേ ഇന്ത്യയിൽ വ്യാപകമായി കൈകാര്യം ചെയ്തിരുന്ന ലിപിസമ്പ്രദായമാണ് വട്ടെഴുത്ത്. നിരവധി ശിലാശാസനങ്ങളും താളിയോലകളും ഇതിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചരിത്രം പുനർവായിക്കാൻ ഈ ലിപി പരിജ്ഞാനം വളരെ അത്യാവശ്യമാണ്. വട്ടെഴുത്തിലെ സമഗ്രഗവേഷണം ലക്ഷ്യമിട്ടുകൊണ്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ മലയാളവിഭാഗം മൈസൂർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിന്റെ സഹകരണത്തോടെ ഒരു ദേശീയ സെമിനാറിന് തുടക്കം കുറിക്കുന്നു. ഒക്ടോബർ 20 മുതൽ ഏഴു ദിവസങ്ങളിലായി വൈകീട്ട് 5 മണിയ്ക്ക് നടക്കുന്ന സെമിനാർ ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ബോൺ ജർമ്മനി, സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി, വിയന്ന, ലാറ്ററൻ യൂണിവേഴ്സിറ്റി ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധിപേർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൈസൂർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിലെ ഡയറക്ടർ പ്രൊഫ. ശിവരാജപ്പ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആശാ തെരേസ് അദ്ധ്യക്ഷത വഹിക്കും. മലയാളവിഭാഗം അദ്ധ്യക്ഷ ലിറ്റി ചാക്കോ മോഡറേറ്ററായിരിക്കും. സെന്റ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുടയുടെ യൂട്യൂബ് ചാനലിലും പരിപാടി നടക്കുന്നു. താല്പര്യമുള്ളവർക്ക് [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

Hot this week

നിര്യാതനായി

തുമ്പരത്തി രാമൻ മകൻ ബാലകൃഷ്ണൻ 80 വയസ്സ് അന്തരിച്ചു. സംസ്കാരം 8 .11...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശിൽപശാല സംഘടിപ്പിച്ചു.

ഇരി​ങ്ങാലക്കുട​ സെന്റ് ജോസഫ്സ് ​​ഓട്ടോണോമസ് കോളേജിലെ റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിന്റെ...

ക്രൈസ്റ്റ് കോം ക്വിസ് 2026 – മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് – ഫിനാൻസ് (അൺ...

പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വേണു ജി വാര്യർ രചിച്ച അഴിനില...

Topics

നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ മിനി ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം*

*ആമ്പല്ലൂർ ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ മേൽപ്പാലത്തിന് സമീപം നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ...

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026- സ്റ്റേജ് മത്സരങ്ങൾ 8/11/2026 ഞായറാഴ്ച...

ക്രൈസ്റ്റ് ജൂനിയർ കോം ക്വിസ് 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് വിഭാഗം (ഫിനാൻസ് –...
spot_img

Related Articles

Popular Categories

spot_imgspot_img