ജില്ലയിൽ 93 പേർക്ക് കൂടി കോവിഡ്; 145 പേർക്ക് രോഗമുക്തി

തൃശൂർ :ജില്ലയിൽ വ്യാഴാഴ്ച (സെപ്റ്റംബർ 03) 93 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1382 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4813 ആണ്. ഇതുവരെ രോഗമുക്തരായത് 3373 പേർ.രോഗം സ്ഥിരീകരിച്ചവരിൽ 91 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 12 പേരുടെ രോഗഉറവിടമറിയില്ല. ദയ ക്ലസ്റ്റർ 02, പരുത്തിപ്പാറ ക്ലസ്റ്റർ 08, ചാലക്കുടി ക്ലസ്റ്റർ 01, എലൈറ്റ് ക്ലസ്റ്റർ 01, എ ആർ ക്യാമ്പ് 01, അഴീക്കോട് ക്ലസ്റ്റർ 04, സ്പിന്നിങ്ങ് മിൽ ക്ലസ്റ്റർ 06, വാടാനപ്പിളളി ഫുഡ് മസോൺ 13, വാടാനപ്പിളളി ഫിഷ് മാർക്കറ്റ് 04, ആരോഗ്യപ്രവർത്തകർ 01, മറ്റ് സമ്പർക്കം 38, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 02 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. രോഗം സ്ഥിരീകരിച്ചവരിൽ 60 വയസ്സിന് മുകളിൽ പ്രായമുളള 4 പുരുഷൻമാരും 3 സ്ത്രീകളും 10 വയസ്സിൽ താഴെ പ്രായമുളള 4 ആൺകുട്ടികളും 3 പെൺകുട്ടികളും ഉൾപ്പെടുന്നു.രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. വ്യാഴാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 105, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 52, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-49, ജി.എച്ച് ത്യശ്ശൂർ-13, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 53, കില ബ്ലോക്ക് 1 ത്യശ്ശൂർ-76, കില ബ്ലോക്ക് 2 ത്യശ്ശൂർ- 30, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-143, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-157, എം. എം. എം. കോവിഡ് കെയർ സെന്റർ ത്യശ്ശൂർ-40, ചാവക്കാട് താലൂക്ക് ആശുപത്രി -23, ചാലക്കുടി താലൂക്ക് ആശുപത്രി -13, സി.എഫ്.എൽ.ടി.സി കൊരട്ടി – 49, കുന്നംകുളം താലൂക്ക് ആശുപത്രി -13, ജി.എച്ച് . ഇരിങ്ങാലക്കുട – 15, ഡി .എച്ച്. വടക്കാഞ്ചേരി – 5, അമല ഹോസ്പിറ്റൽ ത്യശ്ശൂർ 12, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -14, മദർ ഹോസ്പിറ്റൽ ത്യശ്ശൂർ -1, എലൈറ്റ് ഹോസ്പിറ്റൽ ത്യശ്ശൂർ – 7, പി. സി. തോമസ് ഹോസ്റ്റൽ ത്യശ്ശൂർ-190. 229 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.8954 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 201 പേരെ വ്യാഴാഴ്ച (സെപ്റ്റംബർ 03) ആശുപത്രികളിൽ പുതിയതായി പ്രവേശിപ്പിച്ചു. 1152 പേർക്ക് ആന്റിജൻ പരിശോധന നടത്തി.വ്യാഴാഴ്ച (സെപ്റ്റംബർ 03) 1609 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 90944 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്.വ്യാഴാഴ്ച (സെപ്റ്റംബർ 03) 359 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 81 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.വ്യാഴാഴ്ച (സെപ്റ്റംബർ 03) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 460 പേരെ ആകെ സ്‌ക്രീൻ ചെയ്തു.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img