എം.എസ്.എസ് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

63

ഇരിങ്ങാലക്കുട:എം.എസ്.എസ് (Muslim Service Society) ഇരിങ്ങാലക്കുട യൂണിറ്റ് SSLC, Plus Two പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയും NIT,IIT എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമോന്റെയും നൽകി അനുമോദിച്ചു.
കോവിഡ് 19 ന്റെ പശ്ചാതലത്തിൽ എം.എസ്.എസിന് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അബ്ദുൾ കരീം മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം . വി.കെ റാഫി യൂണിറ്റ് പ്രസിഡന്റ് . പി. എ നാസർ യൂണിറ്റ് വൈസ് പ്രസിഡന്റ് ഷെയ്ക്ക് ദാവൂദ് എന്നിവർ വിജയികളുടെ വീടുകളിൽ നേരിൽ ചെന്നാണ് അവാർഡുകൾ നൽകിയത്.

Advertisement