പട്ടാപ്പകൽ വീട് കുത്തിതുറന്ന് മോഷണം: മോഷ്ടാവ് പിടിയിൽ സമാനമായ രീതിയിൽ മുൻപ് മോഷണം നടത്തിയത് തുമ്പായി

ചാലക്കുടി: വീടുപൂട്ടി വീട്ടുകാർ പുറത്ത് പോയ തക്കത്തിന് വീടിന്റെ വാതിൽ തകർത്ത് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച വിരുതനെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷും സംഘവും പിടികൂടി.തൃശൂർ പുത്തൂർ വില്ലേജിൽ വെട്ടുകാട് താമസിക്കുന്ന കണ്ണംകുന്നി വീട്ടിൽ ജോസിന്റെ മകൻ ഡെയ്സൺ (43 വയസ്) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരി മാസം മുപ്പത്തൊന്നാം തീയതി മുരിയാട് സ്വദേശിയായ തയ്യൽക്കാരനും കുടുംബവും താമസിക്കുന്ന വീട്ടിൽ വീട്ടുകാർ പുറത്ത് പോയ പകൽനേരം ആരോ പിൻവാതിൽ ഉളി പോലുള്ള എന്തോ ആയുധമുപയോഗിച്ച് കുത്തിത്തുറന്ന് അകത്തു കയറി കിടപ്പുമുറിയുടെ വാതിൽ തകർത്ത് അലമാരയുടെ പുട്ടുകൾ തിക്കിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന കമ്മലുകളും വളയും ഏലസുമടക്കം സ്വർണ്ണാഭരണങ്ങളും പഴ്സിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചതായിരുന്നു സംഭവം.വൈകീട്ട് അഞ്ചരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.ഉടൻ ആളൂർ സ്റ്റേഷനിലെത്തി പരാതി നൽകുകയും ആളൂർ എസ്ഐയും സംഘവും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തുകയും ഫിംഗർപ്രിൻറ് എക്പേർട്ടിന്റെ സഹായത്തോടെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.പ്രതിയെ കണ്ടെത്തുന്നതിന് ചാലക്കുടി ഡിവൈഎസ്പിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് ജില്ലക്കകത്തും പുറത്തുമുള്ള സമാനമയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെപ്പറ്റി വിശദമായ അന്വേഷണം നടത്തുകയും ഇവരെ രഹസ്യനിരീക്ഷണം നടത്തിവരികയും ചെയ്യവേയാണ് ഡെയ്സൻ പിടിയിലാവുന്നത്. ഒല്ലൂരിൽ മുൻപ് ഒരു വീടിന്റെ പിൻവാതിൽ തകർത്ത് അകത്തു കയറി ഇയാൾ മോഷണം നടത്തിയിരുന്നു. ഇതാണ് ഈ കേസിലും ഇയാളെ സംശയിക്കാൻ ഇടയായത്.പ്രത്യേകാന്വേഷണ സംഘത്തിൽ ആളൂർ എസ് ഐ സുശാന്ത് കെ.എസ്, അഡീഷണൽ എസ് ഐ സത്യൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ റോയ് പൗലോസ്, പി.എംമൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, ആളൂർ സ്റ്റേഷനിലെ എഎസ്ഐ സന്തോഷ് സീനിയർ സിപിഒ ശ്രീജിത് എന്നിവരാണ് ഉണ്ടായിരുന്നത്.ആളൂർ സ്റ്റേഷനിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഡെയ്സൺ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും മറ്റും പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിനെ തുടർന്ന് മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ വിൽപന നടത്തിയത് മുഴുവനായും വിൽപന നടത്തിയ കടയിൽ നിന്നും അന്വേഷണ സംഘത്തിന് കണ്ടെടുക്കാൻ കഴിഞ്ഞു.സമീപകാലത്തായി ചാലക്കുടി സബ് ഡിവിഷനിലെ വിവിധ സ്റ്റേഷൻ പരിധികളിൽ ഉണ്ടായ സമാനമായ മോഷണങ്ങളിൽ ഡെയ്സൺ ഉൾപ്പെട്ടിട്ടുണ്ടോയെന്നും മറ്റും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img