വനിതാ പോലീസ് സ്റ്റേഷനിൽ വനിതാദിനാഘോഷം നടത്തി

135
Advertisement

ഇരിങ്ങാലക്കുട :ദേശീയ വനിതാ ദിന വാരാഘോഷത്തോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ പോലീസ് ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിൽ വനിതാദിനാഘോഷം നടത്തി.വനിതാ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ഉഷ പി. ആർ ന്റെ അധ്യക്ഷതയിൽ തൃശൂർ റൂറൽ വനിതാ സെൽ ഇൻസ്പെക്ടർ പ്രസന്ന അമ്പുരത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്ത്രീകൾക്ക് പൊതുസമൂഹത്തിൽ അതിജീവിക്കേണ്ടി വരുന്ന വെല്ലുവിളികളും, മാനസിക പിരിമുറുക്കങ്ങളും എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് കുമാരി പ്രസന്ന അമ്പുരത്ത് സംസാരിച്ചു . വാർഡ് കൗൺസിലർ കെ.വി അംബിക ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വെച്ച് വെല്ലുവിളികളെ അവഗണിച്ച് ജീവിതത്തോട് പൊരുതി ജീവിതം നയിക്കുന്ന ഇരിങ്ങാലക്കുട ക്രിമിറ്റോറിയം ജീവനക്കാരി സുബീന റഹ്മാൻ, ഫോട്ടോഗ്രാഫറായ , പോലീസ് സ്റ്റേഷനുകളിൽ ഇൻക്വസ്റ്റ് നടക്കുമ്പോൾ ഫോട്ടോ എടുക്കാൻ എത്തുന്ന ബിന്ദുവിനേയും ആദരിച്ചു . ജിനി വി.യു സ്വാഗതവും സീനിയർ സിവിൽ പോലീസ് ഓഫീസർ മിനി പി. എ നന്ദിയും പറഞ്ഞു.