ചലച്ചിത്രമേളയുടെ പൂർണ്ണ വിവരങ്ങൾ ഇനി ഫേസ്ബുക്കിലും

40
Advertisement

ഇരിങ്ങാലക്കുട: മാർച്ച് 7 മുതൽ 11 വരെ മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടത്തുന്ന രണ്ടാമത് അന്തർദേശീയ ചലച്ചിത്രമേളയുടെ പൂർണ്ണ വിവരങ്ങൾ ഇനി ഫേസ് ബുക്കിലും.ഇന്റർനാഷണൽഫിലിം ഫെസ്റ്റിവൽ ഇരിങ്ങാലക്കുട എന്ന പേരിലുള്ള ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ഉദ്ഘാടനം മുകുന്ദപുരം തഹസിൽദാർ ഐ ജി മധുസൂദനൻ ക്യു.ആർ കോഡ് സ്കാൻ ചെയ്തു   നിർവഹിച്ചു.  താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽഫിലിം സൊസൈറ്റി സെക്രട്ടറി നവീൻ ഭഗീരഥൻ ഫെസ്റ്റിവലിനെക്കുറിച്ച് വിശദീകരിച്ചു. ഡെപ്യൂട്ടി തഹസിൽദാർ സിമേഷ് സാഹൂ, ഫിലിം സൊസൈറ്റി വൈസ് – പ്രസിഡണ്ട് മനീഷ് അരീക്കാട്ട്, ട്രഷറർ ടി. ജി സച്ചിത്ത്, എക്സിക്യൂട്ടീവ് അംഗം എം എസ് ദാസൻ എന്നിവർ സംസാരിച്ചു.

Advertisement