Sunday, August 16, 2026
24.5 C
Irinjālakuda

ഇരുപത്തിയെട്ടാമത് നവരസ സാധന ശില്‍പശാലക്ക് തുടക്കമായി.

ഇരിങ്ങാലക്കുട : നടനകൈരളിയുടെ ഇരുപത്തിയെട്ടാമത് നവരസ സാധന ശില്‍പശാല കൂടിയാട്ടത്തിന്റെ കുലപതിയും ഇതിഹാസവുമായിരുന്ന ഗുരു അമ്മൂര്‍ മാധവ ചാക്യാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് ആരംഭിച്ചു. ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാനില്‍ നിന്നും നവരസാഭിനയത്തില്‍ പരിശീലനം നേടി അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് മിഴിവേകി ലോകത്തിലെതന്നെ മഹാനടന്മാരിലൊരാളായിത്തീര്‍ന്ന അമ്മന്നൂരിന്റെ ജീവിത ചരിത്രം കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ചതോടനുബന്ധിച്ചാണ് നവംബര്‍ 2 മുതല്‍ 16 വരെ നീണ്ടുനില്‍ക്കുന്ന ശില്‍പശാല അദ്ദഹത്തിനു സമര്‍പ്പിച്ചിരിക്കുന്നത്. ശില്‍പശാലയില്‍ നവരസാഭിനയത്തിന്റെ ഉപരിപഠനത്തിനെത്തിയ പ്രശസ്ത ഭരതനാട്യം നര്‍ത്തകി മീരാ ശ്രീനാരായണന്‍, നാടക നടി ധ്രുതി ഷാ (ദുബായ്) എന്നിവര്‍ ചേര്‍ന്ന് അമ്മൂരിന്റെ അഭിനയചിത്രത്തില്‍ ഭദ്രദീപം തെളിയിച്ചാണ് അഭ്യാസ സാധനയ്ക്ക് തുടക്കം കുറിച്ചത്. വേണുജിയുടെ കീഴില്‍ നടക്കുന്ന നവരസ സാധനയില്‍ നവംബര്‍ 15 ന് അമ്മന്നൂര്‍ എന്ന നടനെക്കുറിച്ച് ഡോ. കെ. ജി. പൗലോസ് പ്രഭാഷണം നടത്തും.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

Topics

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത...
spot_img

Related Articles

Popular Categories

spot_imgspot_img