ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷനിലെ കൃഷിത്തോട്ടം മാതൃകയാകുന്നു.

ഇരിങ്ങാലക്കുട ; പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പോലീസ് സേനാംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് ഒരുക്കിയ ജൈവ പച്ചക്കറിത്തോട്ടം ശ്രദ്ധേയമാകുന്നു.കഴിഞ്ഞ ഡിസംബര്‍ 4ന് ആണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. എസ്.ഐ.പ്രതാപന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസ് സേനാംഗങ്ങളുടെ മനസ്സില്‍ ഉദിച്ച ആശയമാണ് കാടുപിടിച്ചു കിടന്ന 50 സെന്റ് സ്ഥലം വൃത്തിയാക്കി പൂര്‍ണ്ണമായും ജൈവ രീതിയില്‍ ഒരുങ്ങിയ പച്ചക്കറിത്തോട്ടമായി മാറ്റിയത്.ഡി.വൈ.എസ്.പി.ഫേയ്മസ് വര്‍ഗ്ഗീസ് ആണ് ആദ്യ വിത്തിട്ടത്. വെണ്ട, വഴുതന, കാബേജ്, കോളി ഫ്‌ലവര്‍, പാവല്‍, പയര്‍, ചീര, പച്ചമുളക്, തക്കാളി എന്നിവ ഈ തോട്ടത്തില്‍ തഴച്ചുവളരുകയാണ്. സേനാംഗങ്ങള്‍ക്കൊപ്പം അവരുടെ ഭാര്യമാരും, മക്കളും ചെടികളുടെ പരിപാലനത്തില്‍ ശ്രദ്ധിക്കുന്നുണ്ട്.പൊറത്തിശ്ശേരി കൃഷി ഓഫീസര്‍ പി.വി.സുരേഷ് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കി വരുന്നു. നല്ലൊരു കര്‍ഷകര്‍ കൂടിയായ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് കുമാറിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ കൃഷിക്കിറങ്ങിയവര്‍ക്ക് ആവേശം വര്‍ദ്ധിച്ചു. കൃഷി വകുപ്പിന്റെ പ്രോത്സാഹന സമ്മാനത്തിന് പരിഗണിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജി.എസ്.അരുളരശന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം കൃഷിത്തോട്ടം സന്ദര്‍ശിച്ചു.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ.കെ.എസ്.സുശാന്ത്, കൃഷി ഓഫീസര്‍ പി.വി.സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img