വിദ്യാര്‍ത്ഥികള്‍ക്ക് ആട്ടിന്‍ കുഞ്ഞുകളെ വിതരണം ചെയ്തു.

402
Advertisement

തുറവന്‍കാട് : ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥിക്ക് ഒരു ആട് പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്ത് കൃഷി ഓഫിസര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആട്ടിന്‍ കുഞ്ഞുകളെ വിതരണം ചെയ്തു. കുട്ടികള്‍ക്ക് ബുദ്ധിവികാസത്തോടൊപ്പം, ശാരീരക കഴിവുകളും ഉപയോഗപെടുത്താനായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ സംഘടിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ കൃഷി ഓഫീസര്‍ കെ യു രാധിക പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കന്നത്തിന്റെ ഭാഗമായി എല്ലാവര്‍ഷവും ഈ സ്‌കൂളില്‍ 3 വിദ്യാര്‍ത്ഥികള്‍ക്ക് ആട്ടിന്‍ കുഞ്ഞുങ്ങളെ കൊടുക്കാറുണ്ട് മുരിയാട് പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, പ്രധാന അധ്യാപിക സിസ്റ്റര്‍ ചാള്‍സ് ,സിസ്റ്റര്‍ ജെസ്റ്റ, സിസ്റ്റര്‍ നിമിഷ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement