സംസ്‌കൃത വാരാചരണം ഉദ്ഘാടനം ചെയ്തു

ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന 2019-20 അധ്യയനവര്‍ഷത്തെ സംസ്‌കൃത വാരാചരണം ഡോ.ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആളൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സുശാന്ത് കെ.എസ് മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ടി.ജെ. ലെയ്സന്‍ വൈസ് പ്രിന്‍സിപ്പല്‍ ജൂലിന്‍ ജോസഫ് സ്റ്റാഫ് സെക്രട്ടറി കെ എം നാസര്‍, ഡെന്നിസ് കണ്ണംകുന്നി, ഷൈന ഷാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സുദീര്‍ഘമായ സേവന കാലഘട്ടത്തിനു ശേഷം വിരമിക്കുന്ന കായികാധ്യാപകന്‍ ജോജോ , ബോട്ടണി അദ്ധ്യാപിക സരള വാസുദേവന്‍ എന്നിവരെ ആദരിച്ചു. സംസ്‌കൃത അദ്ധ്യാപകന്‍ പ്രശാന്ത്. പി.രാജന്‍ നന്ദി പറഞ്ഞു. കുട്ടികള്‍ ശേഖരിച്ച പ്രളയ ആശ്വാസ സഹായങ്ങള്‍ കിടപ്പുരോഗികള്‍ക്ക് നല്‍കാനുള്ള നൈറ്റികള്‍ എന്നിവ പരിപാടിയില്‍ സ്റ്റാഫ് സെക്രട്ടറി നാസര്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. സംസ്‌കൃത ഭാഷയില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ‘സംസ്‌കൃതി ‘ ഹ്രസ്വ ചിത്രം ആദ്യ പ്രദര്‍ശനവും സംഘടിപ്പിച്ചു.

 

Hot this week

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...

പച്ചക്കറിതൈവിതരണംചെയ്തു.

ബ്ലോക്ക് പദ്ധതി പ്രകാരം കാറളം CDS ൽ ഇറക്കിയ പച്ചക്കറിതൈവിതരണംJL G...

Topics

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...

പച്ചക്കറിതൈവിതരണംചെയ്തു.

ബ്ലോക്ക് പദ്ധതി പ്രകാരം കാറളം CDS ൽ ഇറക്കിയ പച്ചക്കറിതൈവിതരണംJL G...

കാറിടിച്ചു മരിച്ചു.

കരൂപ്പടന്ന പള്ളിനടയിൽ കാട്ടുപന്നി കാറിടിച്ചു മരിച്ചു. അറക്കൽ മജുവിൻ്റെ കടയുടെ മുന്നിൽ...

ഒപ്പ് ശേഖരം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രിക്കും, ഇരിഞ്ഞാലക്കുട ജില്ല...

ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ തല പരിശീലനം സംഘടിപ്പിച്ചു.

പരിഷ്കരിച്ച ഖരമാലിന്യ പരിപാലന ചട്ടങ്ങൾ 2026 സംബന്ധിച്ച് കാട്ടൂർ, കാറളം, പറപ്പൂക്കര,...
spot_img

Related Articles

Popular Categories

spot_imgspot_img