ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിന് സ്വന്തം.

ചാമ്പ്യന്മാർക്കുള്ള കായിക കിരീടം കേരളത്തിന്റെ ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് കോളേജിന് കൈമാറി. ക്രൈസ്റ്റ് കോളേജിനുവേണ്ടി കായിക താരങ്ങളോടൊപ്പം മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, അദ്ധ്യാപകരായ ഡോ. സെബാസ്റ്റ്യൻ കെ എം, ഡോ. നിധിൻ, കോച്ചുമാർ, മറ്റ് അധ്യാപകർ എന്നിവർ ചേർന്ന് കായിക കിരീടം ഏറ്റുവാങ്ങി.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്പോർട്സ് ആൻഡ് ഗെയിംസിൽ തുടർച്ചയായി പത്താം തവണയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓവറോൾ ചാമ്പ്യൻമാരാകുന്നത്. മറ്റു കോളേജുകളെ ബഹുദൂരം പിന്നിലാക്കി 3413 പോയിന്റ് എന്ന റെക്കോർഡ് പ്രകടനമാണ് ക്രൈസ്റ്റ് കോളേജ് കാഴ്ച വച്ചത്. കഴിഞ്ഞ വര്‍ഷം ഇന്റര്‍ യൂണിവേഴ്‌സിറ്റി, യൂണിയന്‍ നാഷ്ണല്‍, സീനിയര്‍ നാഷ്ണല്‍ എന്നിങ്ങനെ ദേശീയതലത്തില്‍ 200 താരങ്ങളെയാണ് ക്രൈസ്റ്റ് രംഗത്തിറക്കിയത്. ഇതില്‍ 80 താരങ്ങള്‍ ദേശീയതലത്തില്‍ മെഡല്‍ സ്വന്തമാക്കി. ബാഡ്മിന്റണില്‍ കോളേജിലെ ഒമ്പത് താരങ്ങള്‍ അന്തര്‍ദേശീയ താരങ്ങളായി.

ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ വി.എസ്. അനുപ്രിയ, 400 മീറ്റർ ഹാർഡിൽസിൽ സ്വർണം നേടിയ ഡെൽമ ഫിലിപ്പ്, പവര്‍ ലിഫ്റ്റിങ്ങില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ പ്രതിക്ഷ സജികുമാർ , അതുല്‍ എന്നിവര്‍ ക്രൈസ്റ്റ് കോളേജിലെ താരങ്ങളാണ്. ഖേലോ ഇന്ത്യ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ സ്വര്‍ണ്ണം നേടിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലെ അഞ്ച് താരങ്ങള്‍ ക്രൈസ്റ്റില്‍ നിന്നുള്ളവരാണ് കൂടാതെ റഗ്ബി, ബാഡ്മിന്റൺ, അത്ലറ്റിക്സ്, പഞ്ചഗുസ്‌തി, നെട്ബോൾ, വടം വലി എന്നീ ഇനങ്ങളിലും നാഷണൽ മെഡൽ നേടി.

Hot this week

പുതിയ നിശാ ശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളേജ് ഗവേഷകർ

ഇന്ത്യയുടെ ജൈവവൈവിധ്യത്തിലേക്ക് ഒരു നിശാശലഭം കൂടി. നൊക്ടൂയ്ടെ കുടുംബത്തിലെ എക്പാഷ്യ സ്പികുലീവാൽവ...

കത്തോലിക്ക കോൺഗ്രസ് ആഗോള സംഗമം റോമിൽ. പതാക പ്രയാണത്തിന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി.

ഇരിങ്ങാലക്കുട - കത്തോലിക്ക കോൺഗ്രസിന്റെ ആഗോള സംഗമം ഒക്ടോബർ 19 മുതൽ...

ക്രൈസ്റ്റ് കോളേജിൽ കൺസ്യൂമർ ക്ലബ്

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ കൺസ്യൂമർ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം 2026 ഒക്ടോബർ 7-ന്...

നിര്യാതനായി

എടക്കുളം: പരേതനായ ഇലഞ്ഞി കോട്ടിൽ പാപ്പു മകൻ തിലകൻ (72) നിര്യാതനായി. ഭാര്യ, അരുണ, മക്കൾ,...

Topics

ഇരിങ്ങാലക്കുട കെ എസ് ആർ ടി സിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരും തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട കെ എസ് ആർ ടി സിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ട്...

സഖാവ് എ കെ വിശ്വംഭരൻ്റെ ചരമ വാർഷിക ദിനം ആചരിച്ചു.

സി പി ഐ എം നേതാവും മുൻ പടിയൂർ ലോക്കൽ കമ്മിറ്റി...

നിര്യാതനായി

ഇരിങ്ങാലക്കുട : പുതുക്കാടൻ ജോൺ മകൻ ഡോൺളി (62) നിര്യാതനായി. സംസ്‌കാരം...
spot_img

Related Articles

Popular Categories

spot_imgspot_img