Monday, June 22, 2026
25.7 C
Irinjālakuda

15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക്‌ജീവപര്യന്തം

15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം തടവിനും പിഴയ്ക്കും ശിക്ഷ വിധിച്ചു.

ഇരിഞ്ഞാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതു മോഹൻ വിധി പ്രസ്താവിച്ചത്.

15 വയസ്സുകാരാനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഇരിങ്ങാലക്കുട (വിമല ഭവന് അടുത്ത്) സ്വദേശി വട്ടപറമ്പിൽ വീട്ടിൽ സഞ്ജീവ് 63 വയസ് എന്നയാളെയാണ്ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെയും 23 രേഖകളും ഡിഫൻസ് ഭാഗത്തുനിന്നും രണ്ടു രേഖകളും കൂടാതെ ഈ കേസിലെ മൊബൈൽ ഫോണിൻറെ ശാസ്ത്രീയ പരിശോധന ഫലം കോടതിയിൽ ഹാജരാക്കി തെളിവ് നൽകിയിരുന്നു പരിശോധന നടത്തിയ റീജിയണൽ ഫോറൻസിക് സയൻസ് ലാബിലെ സയൻറിഫിക് ഓഫീസറെ അധിക സാക്ഷിയായി കോടതി മുമ്പാകെ ഹാജരാക്കി തെളിവ് നൽകുകയും കേസിന് ആസ്പദമായ അശ്ലീല വീഡിയോ കോടതി മുമ്പാകെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു

തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ബിബിൻ സി വി രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ആയിരുന്ന പി പി ജോയ് അന്വേഷണം നടത്തി കേസിലെ കൃത്യ സ്ഥലം ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് കാണപ്പെട്ടതിന് തുടർന്ന് കേസ് ഇരിഞ്ഞാലക്കുട സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ എസ് സുബിന്ദ് കേസ് റീ രജിസ്റ്റർ ചെയ്യുകയും തുടർന്ന് സബ് ഇൻസ്പെക്ടർ ആയിരുന്ന അനൂപ് പി.ജി, ഇൻസ്‌പെക്ടർ പി ആർ ബിജോയ് എന്നിവർ അന്വേഷണം നടത്തുകയും ഇൻസ്പെക്ടർ എംജെ ജിജൊ അന്വേഷണം പൂർത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബിജു വാഴക്കാല ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ലൈസൻ ഓഫീസർ രജനി ഏകോപിപ്പിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img