Wednesday, June 24, 2026
26.6 C
Irinjālakuda

കേരള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരം കുപ്രസിദ്ധ മയക്ക്മരുന്ന് കച്ചവടക്കാരൻ മാർട്ടിനെ PIT NDPS നിയമപ്രകാരം ഒരു വർഷത്തേക്ക് തടങ്കലിലാക്കി.

*തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.*

*തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ മയക്ക് മരുന്ന് വിപണനത്തിനെതിരെ PIT NDPS നിയമപ്രകാരമുള്ള ഈ വർഷത്തെ (2025) രണ്ടാമത്തെ കരുതൽ തടങ്കൽ ഉത്തരവാണിത്.*

ചാലക്കുടി : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകൾക്കെതിരെ Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance (PIT NDPS Act) പ്രകാരം തടങ്കലിൽ ആക്കുന്നതിന്റെ ഭാഗമായി ചാലക്കുടി പരിയാരം സ്വദേശി അറക്കൽ വീട്ടിൽ മാർട്ടിൻ 34 വയസ് എന്നയായാൾക്കെതിരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാർട്ടിനെ ചാലക്കുടി പരിയാരത്ത് നിന്ന് അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കും. മയക്ക് മരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽതടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് PIT NDPS നിയമം.

“മാർട്ടിൻ” അന്യ സംസ്ഥാനങ്ങളിൽ നിന്ന് നിരോധിത മയക്ക്മരുന്നുകളും ലഹരിവസ്തുക്കളും മറ്റും ജില്ലയിൽ എത്തിച്ച് ചില്ലറ വിൽപന നടത്തുന്നയാളാണ്. മാർട്ടിനെതിരെ 2016 ൽ ഒരു കൂട്ടുപ്രതിയോടൊപ്പം ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിന് സമീപം സ്കൂൾ കുട്ടികൾക്ക് വിൽപന നടത്തുന്നതിനായി സൂക്ഷിച്ച 90 ഗ്രാം ഗഞ്ചാവ് പിടിച്ചെടുത്തതിനുള്ള കേസും, 2019 ൽ രണ്ട് കൂട്ടുപ്രതികളോടൊപ്പം തൃശ്ശൂർ സിറ്റി വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ പൂത്തോൾ ഹോട്ടലിന് സമീപം വെച്ച് വിൽപനക്കായി സൂക്ഷിച്ചിരുന്ന 4.2 കിലോഗ്രാം ഗഞ്ചാവും ഗഞ്ചാവ് വിൽപന നടത്തിയതിൽ ലഭിച്ച 7100 രൂപയും പിടിച്ചെടുത്തതിനുള്ള കേസും, 2022 ൽ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാർട്ടിന്റെ വീട്ടിൽ നിന്നും വിൽപനക്കായി സൂക്ഷിച്ചിരുന്ന 33.43 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതിനുള്ള കേസും, 2024 ൽ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ നായരങ്ങാടിയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 20 ഗ്രാം ഗഞ്ചാവ് പിടിച്ചെടുത്തതിനുള്ള കേസും, 2024 ൽ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ പുവ്വത്തിങ്കൽ എന്ന സ്ഥലത്ത് ഗഞ്ചാവ് ബീഡി വലിച്ചതിനുള്ള കേസും, 2025 ൽ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ പരിയാരത്ത് വെച്ച് വിൽപനക്കായി സൂക്ഷിച്ചിരുന്ന 20.52 ഗ്രാം ഗഞ്ചാവ് പിടിച്ചെടുത്തതിനുള്ള കേസും അടക്കം ആറ് മയക്ക് മരുന്നുമായി ബന്ധപ്പെട്ട ക്രമിനൽ കേസുകളും കൂടാതെ ചാലക്കുടി പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും, പൊതു സ്ഥലത്ത് പരസ്യമായി മദ്യുപാനം നടത്തിയ കേസും, മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന പ്രവർത്തി ചെയ്തതിനുള്ള കേസുമുണ്ട്.

ചാലക്കുടി പോലീസ് ഇന്‍സ്പെക്ടര്‍ സജീവ്.എം.കെ, എസ്.ഐ. ഋഷിപ്രസാദ്.ടി.വി, എ.എസ്.ഐ. സജീഫ്ഖാൻ, സി.പി.ഒ. വർഷ.പി.എസ്, എ.എസ്.ഐ. റെജി. എ.യു എന്നിവർ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനും PIT NDPS പ്രകാരമുള്ള നടപടികൾ ചെയ്യുന്നതിന് പ്രധാന പങ്ക് വഹിച്ചു.

തൃശ്ശൂർ റൂറൽ ജില്ലയിൽ 2025 ൽ PIT NDPS പ്രകാരം കരുതൽ തടങ്കലിൽ ആക്കുന്ന രണ്ടാത്തെ ആളാണ് “മാർട്ടിൻ”. തുടർന്നും കൂടുതൽ പേർക്കെതിരെ PIT NDPS പ്രകാരം ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മയക്കുമരുന്ന് കച്ചവട ശൃഖലയിലെ മുഴുവൻ ആളുകളെയും പിടികൂന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS അറിയിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img