പാന്തേഴ്സ് ഹാൻഡ്‌ബോൾ ക്ലബ്ബിൽ നിന്ന് മറ്റൊരു ഇന്ത്യൻ കളിക്കാരൻ കൂടി

പാന്തേഴ്സ് ഹാൻഡ്‌ബോൾ ക്ലബ്ബിന്റെ അംഗവും, ഇരിഞ്ഞാലക്കുടയിലെ ഡോൺബോസ്കോ ഹൈസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ ഹംദാൻ കെ.എച്ച്., ഇന്ത്യൻ ടീമിനായി ജേഴ്സി അണിയുകയാണ്. ജൂൺ 30 മുതൽ ജൂലൈ 5 വരെ സ്വീഡനിലെ ഗോതൻബർഗിൽ നടക്കുന്ന പാർട്ടില്ല ഹാൻഡ്‌ബോൾ വേൾഡ് കപ്പിൽ ഇന്ത്യൻ അണ്ടർ-18 വിഭാഗത്തിലെ ടീമിന്റെ ഭാഗമാണ് ഹംദാൻ. ഇരിഞ്ഞാലക്കുട, മൂനുപീടിക സ്വദേശിയായ ഹംദാൻ, സംസ്ഥാനവും ജില്ലാതലവും ഉൾപ്പെടെയുള്ള ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ്.ഇരിഞ്ഞാലക്കുട ഡോൺബോസ്കോ ഹൈസെക്കണ്ടറി സ്കൂളിലെ കായിക അധ്യാപകൻ കൂടിയായ ശരത് പ്രസാദ് ആണ് പരിശീലകൻ.

മൂനുപീടിക കാട്ടുപറമ്പിൽ വീട്ടിൽ ഹൈദർബാബു – ഷഹീദ ദമ്പതികളുടെ മകനാണ് ഹംദാൻ. സഹോദരിമാർ: ഹസ്ന, ഹിസാന.

ഈ വർഷം പാന്തേഴ്സ് ഹാൻഡ്‌ബോൾ ക്ലബ്ബിൽ നിന്നു ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ താരമാണ് ഹംദാൻ. അതിന് മുമ്പ് 2025 മെയ് മാസത്തിൽ തായ്‌വാനിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിമിൽ, പാന്തേഴ്സ് ക്ലബ്ബിലെ അംഗമായ ശ്യാം ശിവജി ഇന്ത്യൻ ടീമിനു വേണ്ടി കളിച്ചു ബ്രോൺസ് മെഡൽ നേടിയിരുന്നു..ഇതിന് പുറമേ, 2023-ൽ ക്രൊയേഷ്യയിൽ നടന്ന മാസ്റ്റേഴ്‌സ് ഹാൻഡ്‌ബോൾ വേൾഡ് കപ്പിൽ ക്ലബ്ബ് അംഗമായ ജിമ്മി ജോയ് ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചിരുന്നു.

ഹാൻഡ്‌ബോളിന്റെ വളർച്ചക്കും കളിക്കാരുടെ വികസനത്തിനും വലിയൊരു മുഖ്യകേന്ദ്രമായി മാറിയിരിക്കുന്നതാണ് നമ്മുടെ ഇരിഞ്ഞാലക്കുടയിലെ പാന്തേഴ്സ് ഹാൻഡ്‌ബോൾ ക്ലബ്ബ്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img