Wednesday, July 22, 2026
24.6 C
Irinjālakuda

കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും അറബി ജ്യോതിഷം വഴി മാറ്റിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

കാട്ടൂർ : കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും മാറ്റുന്നതിന് വേണ്ടി അറബി ജ്യോതിഷം നടത്തുന്ന യൂസഫലിയെ കാണാൻ ചെല്ലാറുള്ള സ്രീയെ കഴിഞ്ഞ ഞായറാഴ്ച കാറളം കിഴ്ത്താണിയിലുള്ള പ്രതിയുടെ സ്ഥാപനത്തിലേക്ക് വിളിച്ച് വരുത്തി ലൈഗികമായി പീഡിപ്പിച്ച സംഭവത്തിന് സ്ത്രീയുടെ പരാതിയിൽ കാട്ടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ അറബി ജ്യോതിഷം നടത്തുന്ന ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്പിൽ വീട്ടിൽ യൂസഫലി 45 വയസ്സ് എന്നയാളെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

യൂസഫലി അന്തിക്കാട് പോലീസ് സ്റ്റേഷൻ 2024 ൽ പഴുവിലുള്ള അറബി ജ്യോതിഷം നടത്തുന്ന സ്ഥാപനത്തിലേക്ക് സ്ത്രീയെ നെഗറ്റീവ് എനർജി ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഢിപ്പിക്കുകയും സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെയും, പഴുവിൽ കുറുമ്പിലാവിലുള്ള പ്രാണിക് ഹീലിങ്ങും അറബി ജ്യോതിഷവും നടത്തുന്ന സ്ഥാപനത്തിലേക്ക് യക്ഷി ബാധയും, കൈവിഷവും ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീയെ വിളിച്ചു വരുത്തി ലൈംഗികമായി പീഢിപ്പിക്കുകയും ചികിത്സക്കാണെന്ന് പറഞ്ഞ് 155000/- (ഒരു ലക്ഷത്തി അമ്പത്തി അയ്യായിരം) രൂപയും അതിജീവിത ധരിച്ചിരുന്ന 8 പവൻ സ്വർണ്ണാഭാരണങ്ങൾ കൈക്കലാക്കുകയും ചെയ്ത കേസിലെയും പ്രതിയാണ്.

സ്ത്രീകളെ വിളിച്ച് വരുത്തി ചികിത്സയാണെന്ന് തെറ്റിദ്ധരിപ്പിച്ച് എന്തോ ദ്രാവകം പ്രതിയുടെ കൈയ്യിൽ തിരുമ്മി നെറ്റിയൽ തിരുമ്മിയും മൂക്കിൽ മണപ്പിച്ചും അതിജീവിതകളെ പാതി മയക്കിയും തളർത്തി കിടത്തിയുമാണ് ഇയാൾ പീഢിപ്പിക്കുന്നത്.

കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍‍ർ ബൈജു.ഇ.ആർ, സബ് ഇൻസ്പെക്ടർ ബാബു ജോർജ്.പി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടമാരായ സിന്ധു, മിനി, സീനിയ‍ർ സിവിൽ പോലീസ് ഓഫീസർ മാരായ ധനേഷ്.സി.ജി, ഷൗക്കർ, രാഹുൽ, ഹരിശങ്കർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img