ഇരിങ്ങാലക്കുടയിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ

ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളാങ്കല്ലൂർ സെന്ററിന് സമീപമുള്ള ഷോപ്പിഗ് കോംപ്ലക്സിന് സമീപം വച്ച് ഇന്ന് 24-06-2025 തീയ്യതി ഉച്ചയ്ക്ക് 02.15 മണിയോടെ പൂമംഗലം ചീനക്കുഴി സ്വദേശി കളത്തനാട്ടിൽ വീട്ടിൽ രാജു പിള്ള 65 വയസ് എന്നയാളെ അവിടെ കറങ്ങി നടക്കുന്ന ഒരാൾ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് രാജുപിള്ളയുടെ ചേട്ടന്റെ മകന്റെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതിയായ വെള്ളാംങ്കല്ലൂർ കുന്നത്തൂർ സ്വദേശി കക്കളം വീട്ടിൽ ബാബു ഏകദേശം 60 വയസ് പ്രായം എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.

ബാബുവും രാജു പിള്ളയും എന്തോ പറഞ്ഞ് വാക്ക് തർക്കമാവുകയും അതേ തുടർന്നുള്ള വൈരാഗ്യത്താൽ ബാബു അവിടെ കിടന്നിരുന്ന ഒരു കല്ലെടുത്ത് രാജു പിള്ളയുടെ തലയിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവം കണ്ട് അവിടെയുണ്ടായിരുന്നവർ രാജു പിള്ളയെ ഒരു ഓട്ടോ ടാക്സിയിൽ കയറ്റി ഇരിങ്ങാലക്കുട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ച് മരണപ്പെട്ടതായി സ്ഥിതീകരിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർ മുഹമ്മദ് റാഷി, എ.എസ്.ഐ. ഉമേഷ്.കെ.വി, സി.പിഒ മാരായ രഞ്ജിത്ത്.എം.ആർ, സിജു, വിജോഷ്, വിനീത്, സവീഷ്, സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img