Monday, June 22, 2026
24.9 C
Irinjālakuda

ഇരിഞ്ഞാലക്കുടയിൽ മാല പൊട്ടിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇരിഞ്ഞാലക്കുടയില്‍ കഴിഞ്ഞ ദിവസം രണ്ടിടങ്ങളില്‍ യാത്രക്കാരുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസില്‍ രണ്ട് യുവാക്കളെ പോലിസ അറസ്റ്റ് ചെയ്തു. എറണാംകുളം ചേരാനെല്ലൂര്‍ സ്വദേശി തൃക്കൂക്കാരന്‍ വീട്ടില്‍ റോഷന്‍ 27 വയസ്സ്, വരാപ്പുഴ ചിറക്കകം സ്വദേശി ഗാര്‍ഡിയന്‍ പറമ്പ് വീട്ടില്‍ ശരത്ത് 27 വയസ്സ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് 03.00 മണിയോടെ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ പരിസരത്തും ഇരിഞ്ഞാലക്കുട കൃസ്ത്യന്‍ പള്ളിയുടെ സമീപത്തുമാണ് മാല കവര്‍ച്ച നടത്തിയത്. ബൈക്കിലെത്തിയ പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് റോഡിലൂടെ നടന്നുപോയിരുന്ന സ്ത്രീകളുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച് രക്ഷപ്പെടുകയാണുണ്ടായത്. പരിസരത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മോഷ്ടിച്ച ബൈക്കിലാണ് ഇവര്‍ മാലപൊട്ടിക്കാനെത്തിയത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും രണ്ടാമത് മോഷണം ചെയ്ത സ്വര്‍ണ്ണമാല വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്മാര്‍ട്ട് വാച്ചുകളും, പുതിയ മൊബൈല്‍ ഫോണും, പണവും പേലീസ് കസ്റ്റഡിയിലെടുത്തു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img