Friday, June 26, 2026
27.9 C
Irinjālakuda

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു..

കുപ്രസിദ്ധ ഗുണ്ടകളായ മനു, സ്വാതി, ഹിമ എന്നിവർക്കെതിരെ കാപ്പ ചുമത്തി.

*2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 40 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 99 ഗുണ്ടകളെ കാപ്പ ചുമത്തി 59 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു*

കയ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കൈപ്പമംഗലം കാളമുറി സ്വദേശി പോത്താംപറമ്പിൽ വീട്ടിൽ മനു 34 വയസ് എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി 28 വയസ്സ്, വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ 25 വയസ്സ് എന്നിവരെയാണ് കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ DYSP ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവായി. ഇവരെ സ്റ്റേഷനുകളിൽ വിളിച്ച് വരുത്തി ഉത്തരവ് നടപ്പാക്കി

മനു മതിലകം പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും, കയ്പമംഗലം പോലീസ് സ്റ്റേഷനിൽ 1 വധശ്രമക്കേസിലും, ഒരു തട്ടിപ്പ് കേസിലും, 2 അടിപിടിക്കേസിലും അടക്കം 5 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ഹിമ, സ്വാതി എന്നിവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ഒരു അടിപിടിക്കേസിലും അടക്കം 3 ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ഐ.പി.എസ്. ആണ് കാപ്പ പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്.

കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു കെ ആർ, സബ്ബ് ഇൻസ്പെക്ടർ ഹരിഹരൻ.പി.വി സീനിയർ സിവിൽ പോലീസ് ഓഫിസർ ഷിജു.എ.എ, എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ, സബ് ഇൻസ്പെക്ടർ ഹരി, സിവിൽ പോലീസ് ഓഫിസർമാരായ, ആഷിക്, സുബി സെബാസ്റ്റ്യൻ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img