അതിഥി തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വലപ്പാട് സ്റ്റേഷൻ റൗഡി കത്തി രാജേഷ് റിമാന്റിൽ

കയ്പമംഗലം ചാമക്കാല ബീച്ച് പാലസ്സ് ഓഡിറ്റോറിയത്തിന് സമീപം വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി റാബിയൂർ ഹുസൈൻ ധബക്ക് 30 വയസ് എന്നയാളോട് പ്രതി ബീഡി ചോദിച്ചത് നൽകാത്തതിലുള്ള വെരാഗ്യത്താൽ 25-05-2025 തിയ്യതി 07.30 രാത്രി 07.30 മണിയോടെ മരവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു ഈ സംഭവത്തിന് റാബിയൂർ ഹുസൈൻ ധബക്ക് ന്റെ പരാതിയിൽ FIR രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിലെ പ്രതിയായ വലപ്പാട് പനച്ചിച്ചുവട് ഉന്നതി സ്വദേശി പുത്തൻ വീട്ടിൽ കത്തി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് 43 വയസ് എന്നയാളെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ രാജേഷിനെ റിമാന്റ് ചെയ്തു.

രാജേഷിന് പഴയന്നൂർ പോലീസ് സ്റ്റേഷനിൽ 1 കവർച്ചക്കേസും വലപ്പാട് പോലീസ് സ്റ്റേഷനിൽ 1 വധശ്രമക്കേസും , 7 അടിപിടിക്കേസുകളും, കയ്പമംഗലം പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും, ലഹരി ഉപയോഗിച്ച് പൊതുജനശല്യമുണ്ടാക്കിയ ഒരു കേസുമുണ്ട്.

ഈ കേസിലെ പ്രതികളായ ചാമക്കാല സ്വദേശികളായ ചാരിച്ചെട്ടി വീട്ടിൽ രതീഷ് എന്ന് വിളിക്കുന്ന രമേഷ് 35 വയസ്, പടവലപ്പറമ്പിൽ വീട്ടിൽ ബാദുഷ 31 വയസ് എന്നിവരെയാണ് മുമ്പ് അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നു.

കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു.കെ.ആർ, സബ് ഇൻസ്പെക്ടർ അബിലാഷ്, എസ് സി പി ഒ ഗിരീശൻ, സി പി ഒ സൂരജ്, വിനുകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img