സംഗമേശാലയത്തിന്റെ 2-ാം ഘട്ട വികസനത്തിന് തുടക്കമായി

511
Advertisement

ഇരിങ്ങാലക്കുട : എടക്കുളം ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ ഹിന്ദു ധര്‍മ്മ വയോജന സംരക്ഷണ കേന്ദ്രമായ സംഗമേശാലയത്തിന്റെ രണ്ടാം ഘട്ട വികസനനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2 കോടി രൂപ ചിലവുവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സിനിമാ പിന്നണി ഗായിക പത്മശ്രീ കെ.എസ്.ചിത്ര നിര്‍വഹിച്ചു. കെ.എസ് ചിത്ര നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി നടന്ന തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് പ്രസിഡണ്ട് കൃഷ്ണാനന്ദബാബു ആമുഖ പ്രഭാഷണം നടത്തി. ഊരകം സഞ്ജീവനി ട്രസ്ററ് അംഗം പി.എന്‍ ഈശ്വരന്‍ മുഖ്യ പ്രഭാഷണം നടത്തി. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റ് സെക്രട്ടറി സന്തോഷ് ബോബന്‍, ഖജാന്‍ജി റോളി ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ജ്യോതിഷ് കെ യു, മിനിശിവദാസ് എന്നിവര്‍ സംസാരിച്ചു. ഓം സംഗമേശ്വര ട്രസ്റ്റിന്റെ ഉപഹാരം കെ എസ് ചിത്രക്ക് ട്രസ്റ്റ് വൈസ് പ്രസിഡന്റ് ദേവി ഈശ്വരമംഗലം സമര്‍പ്പിച്ചു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലേക്ക് ശ്രീമതിരാമകൃഷ്ണന്‍, മാധവിമാണി, ജാനകി ഊട്ടോളി എന്നിവര്‍ ആദ്യസംഭാവന നല്‍കി. സഹോദരന്മാരായ ഇരിങ്ങാലക്കുട വല്ലത്ത് കൊഴുപ്പുള്ളി പ്രവീണ്‍കുമാര്‍, പ്രദീപ്കുമാര്‍ എന്നിവര്‍ വാട്ടര്‍ട്രീറ്റ് പ്ലാന്റ് സംഭാവനയായി നല്‍കി. അന്തേവാസികളായ അമ്മമാരുടെ അഭ്യര്‍ത്ഥനയില്‍ ചിത്ര കൃഷ്ണഗീതം ആലപിച്ചു.

Advertisement