ജില്ലയിലെ ആദ്യ എന്‍സിസി ബാന്‍ഡ് സംഘത്തിന് തുടക്കമായി

86

ഇരിങ്ങാലക്കുട : ജില്ലയിലെ ആദ്യ എന്‍സിസി ബാന്‍ഡ് സംഘം തുടങ്ങി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് എന്‍സിസി വിഭാഗം. 23 കേരള ബെറ്റാലിയന്‍ കീഴിലുള്ള ക്രൈസ്റ്റ് കോളേജ് എന്‍സിസി വിദ്യാര്‍ഥികളാണ് ജില്ലയിലെ ആദ്യ എന്‍സിസി ബാന്‍ഡ് സംഘം രൂപീകരിച്ചത്. കോളേജിന്റെയും, ബെറ്റാലിയന്റെയും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ബാന്‍ഡ് രൂപീകരിച്ചത്. 23 ബെറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ ലെഫ്റ്റ് കേണല്‍, വി.ദിവാകരന്‍, സീനിയര്‍ കേഡറ്റ് ഫ്രാന്‍സിസ് ജോഷിക്ക് ബാന്‍ഡ് മേജര്‍ കൈമാറിക്കൊണ്ട് സംഘത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടെ കേരളത്തില്‍ തന്നെ എന്‍സിസി ബാന്‍ഡ് സംഘം ഉള്ള ചുരുക്കം ചില കോളേജുകളില്‍ ഒന്നായി മാറി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്. ഇതോടൊപ്പം,കോളേജിലെ എന്‍സിസി വിഭാഗത്തിന്റെ പരിപാടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കോളേജ് എന്‍സിസി വിഭാഗത്തിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റും പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മാത്യു പോള്‍ ഊക്കന്‍, ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, വൈസ് പ്രിന്‍സിപ്പല്‍ മാരായ പി.ആര്‍.ബോസ്, ഫാ.ഡോ.ജോളി ആന്‍ഡ്രൂസ്, എ.എന്‍.ഓ ലഫ്റ്റനന്റ് ഡോ.ഫ്രാങ്കോ ടി. ഫ്രാന്‍സിസ്, സുബൈദര്‍ പ്രദീപ്, ഹവില്‍ദാര്‍ മനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement