Thursday, July 16, 2026
27.8 C
Irinjālakuda

ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വേസ്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ വാഹനം തകര്‍ത്ത നിലയില്‍

ഇരിങ്ങാലക്കുട: നഗരസഭ ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വേസ്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ വാഹനം തകര്‍ത്ത നിലയില്‍.നഗരസഭ പരിധിയിലെ വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിനായി ഹരിത കര്‍മ്മ സേന രൂപികരിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവര്‍ത്തനം ആരംഭിച്ചതാണ് ഹൈജിന്‍ശ്രീ ക്ലീന് ശ്രീ എന്ന പേരില്‍ വേസ്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് വര്‍ഷങ്ങളായി ഇവരുടെ സുതിര്‍ഹമായ സേവനം ഇരിങ്ങാലക്കുടയില്‍ നടന്ന് വരുകയാണ്.പ്രവര്‍ത്തികള്‍ കഴിഞ്ഞ ശേഷം നഗരസഭ ഓഫീസ് പരിസരത്താണ് ഇവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകാറുള്ളത്.ആകെയുള്ള നാല് വാഹനങ്ങളില്‍ ഒന്നിന്റെ ചില്ലുകളാണ് അടിച്ച് തകര്‍ന്ന നിലയില്‍ ഇന്ന് കണ്ടെത്തിയത്.വാഹനങ്ങളുടെ മെയിന്റസ് ഇവരുടെ തന്നെ ഉത്തരവാദിത്വമാണ്.വീടുകളില്‍ നിന്ന് ഈടാക്കുന്ന യൂസര്‍ ഫീ മാത്രമാണ് ഇവരുടെ വരുമാനം.സംഭവത്തിന് ഉത്തരവാദികളായവര്‍ക്ക് നേരെ നടപടി എടുക്കണമെന്നും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു .ഇത് സംബന്ധിച്ച് നഗരസഭ അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.നഗരസഭയ്ക്ക് മുന്നിലും ഹില്‍പാര്‍ക്കിലും ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും ഈ മാസം തന്നെ ക്യാമറകള്‍ സ്ഥാപിക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണീയ ഗിരി അറിയിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img