എം.കോം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സ്വാതിക്ക് സ്മാർട്ട് ടീ വി സമ്മാനമായി നൽകി

158
Advertisement

ഇരിങ്ങാലക്കുട :സമ്പൂർണ്ണ ഡിജിറ്റൽ നിയോജക മണ്ഡലം ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ ”സ്മാർട്ട് “ഇരിങ്ങാലക്കുട പദ്ധതിയുടെ ചെയർമാനും ISWCS ബാങ്ക് പ്രസിഡൻണ്ടും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ എം.എസ് അനിൽകുമാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.കോം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മാപ്രാണം വാതിൽമാടം മൂലയിൽ പ്രജി മകൾ സ്വാതിക്ക് സ്മാർട്ട് ടീ വി സമ്മാനമായി നൽകി അനുമോദിച്ചു. സ്വാതി തുടർന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന Ph.D ചെയ്യുന്നതിന് വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്തു. ചടങ്ങിൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ വർഗീസ് പുത്തനങ്ങാടി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻണ്ട് ബൈജു കുറ്റിക്കാടൻ, മുനിസിപ്പൽ വൈസ് ചെയർമാൻ രാജേശ്വരി ശിവരാമൻ നായർ, ബാങ്ക് ഡയറക്ടർ സിജു യോഹന്നാൻ, മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ബഷീർ, കൗൺസിലർ അബ്ദുള്ളക്കുട്ടി, സിന്ധു അജയൻ ,സന്തോഷ് മുതുപറമ്പിൽ, സൈമൺ ചാക്കോര്യ, ജോസ് കാഞ്ഞിരപ്പള്ളൻ, അജി ആറ്റത്തുപറമ്പിൽ, ടോമി ചാക്കോര്യ, കുട്ടൻ മുരിങ്ങത്ത്, രാമകഷ്ണൻ പറളത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Advertisement