എൽ ഡി എഫ് സർക്കാരിന്റെ 4-ാം വാർഷികം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ദിനമായി ആചരിച്ചു.

77
Advertisement

ഇരിങ്ങാലക്കുട:എൽ ഡി എഫ് സർക്കാരിന്റെ 4-ാം വാർഷികം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ദിനമായി ആചരിച്ചു. മണ്ഡലത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളായ കെ എസ് ഇ ബി നട, ഗാന്ധിഗ്രാം, താലൂക്ക് ആശുപത്രി,ഇരിഞ്ഞാലക്കുട, മാനവലശ്ശേരി വില്ലേജ് ഓഫിസുകൾ, വാട്ടർ അതോറിറ്റി, പി ഡബ്ലിയു ഡി ഓഫിസ്, ഗവൺമെന്റ് ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ പ്രതിഷേധനിൽപ്പുസമരം നടത്തി. ഇരിങ്ങാലക്കുടയിൽ കെ എസ് ഇ ബി ഓഫിസിനു മുൻപിൽ നടന്ന സമരത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ടി വി ചാർളി, ഡി സി സി സെക്രട്ടറി സോണിയ ഗിരി മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ എന്നിവർ സംസാരിച്ചു. സിജു യോഹന്നാൻ,വിജയൻ ഇളയേടത്ത്, എൽ ഡി ആന്റോ, സുജ സഞ്ജീവ്കുമാർ, ടി ജി പ്രസന്നൻ, കെ ധർമ്മരാജൻ, എം ആർ ഷാജു, പോൾ കരുമാലിക്കൽ, കുര്യൻ ജോസഫ്, സി എം ബാബു,തോമസ് കോട്ടോളി, നിധിൻ തോമസ്, എ സി സുരേഷ്, പി സി ജോർജ്, പി ഭരതൻ,ജസ്റ്റിൻ ജോൺ, സത്യൻ തേനാഴിക്കുളം തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി. പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് എല്ലാവരും സമരം ചെയ്തത്.

Advertisement