എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം യുവതി കൺവെൻഷൻ സംഘടിപ്പിച്ചു

25

ഇരിങ്ങാലക്കുട :എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം യുവതി കൺവെൻഷൻ സംഘടിപ്പിച്ചു. സി അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ ചേർന്ന കൺവെൻഷൻ കേരള മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗം കെ എസ്. ജയ ഉദ്ഘാടനം ചെയ്തു. എ.ഐ വൈ എഫ് ജില്ലാ കമ്മിററി അംഗം സ്വപ്ന നജിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവതി സബ് കമ്മിറ്റി ജില്ലാ ജോയിന്റ് കൺവീനർ ചിന്നു ചന്ദ്രൻ, സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ് എ.ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ, പ്രസിഡണ്ട് പി എസ് കൃഷ്ണകുമാർ , മഹിളാസംഘം നേതാവ് അഡ്വ ജിഷ ജോബി, എന്നിവർ സംസാരിച്ചു. ശീർഷ സുധീരൻ സ്വാഗതവും ഗിൽഡ നന്ദിയും പറഞ്ഞു. യുവതി സബ് കമ്മിറ്റിയുടെ കൺവീനറായി സ്വപ്ന നജിനേയും ജോയിന്റ് കൺവീനർമാരായി ശീർഷ സുധീരനേയും, ഗിൽഡയേയും തിരഞ്ഞെടുത്തു.

Advertisement