ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി & വൊക്കേഷണല്‍ സ്‌കൂളിന്റെ 129-ാമത് വാര്‍ഷികാഘോഷവുംയാത്രയയപ്പ് സമ്മേളനവും നടന്നു

94

ഇരിങ്ങാലക്കുട: വിദ്യാലയ മുത്തശ്ശിയായ ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി & വൊക്കേഷണല്‍ സ്‌കൂളിന്റെ 129-ാമത് വാര്‍ഷികാഘോഷവുംയാത്രയയപ്പ് സമ്മേളനവും ചാലക്കുടി മുന്‍ എം.പി.യും സിനി ആര്‍ട്ടിസ്റ്റുമായ ടി.വി.ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു.തനിക്കുള്ളതെല്ലാം പ്രളയ ബാധിതര്‍ക്ക് നല്‍കിയ നൗഷാദ് മുഖ്യാതിഥിയായിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പ്യാരിജ.എം, ഹെഡ്മിസ്ട്രസ്സ് ടി.വി.രമണി, യു.പി.സ്‌കൂള്‍ അദ്ധ്യാപിക മാഗി പി.തോമസ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. സ്‌കൂളില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സോണിയഗിരി, ഇരിങ്ങാലക്കുട എ.ഇ.ഒ അബ്ദുള്‍ റസാക്ക്.ഇ, ലാജി വര്‍ക്കി, ലേഖ പി.ആര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Advertisement