മീൻ വിൽപ്പന കടയിൽ കടയുടമയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു

28

കാറളം :താണിശ്ശേരിയിൽ മീൻ വിൽപ്പന കടയിൽ കടയുടമയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. താണിശ്ശേരി സ്വദേശി കുറുവത്ത് വീട്ടിൽ മുടിയൻ സാഗർ എന്നറിയപ്പെടുന്ന സാഗർ (30) ആണ് പോലീസ് പിടിയിലായത്.മതിലകം പുതിയ കാവ് സ്വദേശി പുന്നില്ലത്ത് നിയാസിനെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് സംഭവം. കൈയ്ക്ക് വേട്ടേറ്റ നിയാസിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ സാഗർ എന്ന് പോലീസ് അറിയിച്ചു. എസ് ഐ അരിസ്റ്റോട്ടിൽ, മണികണ്ഠൻ പോലീസ് ഉദ്യോഗസ്ഥരായ ബിനൽ ,സനൽ, വിജയൻ , അജയൻ, ജോയ് മോൻ, മണി എന്നിവരുടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement