വാക്സിൻ നൽകൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിക്ക് മുൻപിൽ നിൽപ്പ് സമരം നടത്തി

26

ഇരിങ്ങാലക്കുട: വാക്സിൻ നൽകൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിക്ക് മുൻപിൽ നിൽപ്പ് സമരം നടത്തി. മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയബാലന്റെ അധ്യക്ഷതയിൽ നടന്ന സമരം മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട്, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാൻ ഷഗീർ, അജയ് മേനോൻ, സുധീഷ്, എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സന്തോഷ് ആലുക്ക, ഷിൻസ് വടക്കൻ, ഗിഫ്‌റ്റ്‌സൺ ബിജു എന്നിവർ നേതൃത്വം നൽകി.

Advertisement