സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ മത്സരത്തില്‍ അവിട്ടത്തൂര്‍ എല്‍ ബി എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പെണ്‍പുലികള്‍ റണ്ണേഴ്സ് അപ്പ്

1069
Advertisement

അവിട്ടത്തൂര്‍ : റവന്യൂ ജില്ല സുബ്രതോ മുഖര്‍ജി അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരത്തില്‍ ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനോട് സഡന്‍ ഡത്തില്‍ അവിട്ടത്തൂര്‍ എല്‍ ബി എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റണ്ണേഴ്സ് അപ്പ് ആയി. മുന്‍ സന്തോഷ് ട്രോഫി താരവും കേരള പോലീസ് താരവുമായ റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ തോമസ് കാട്ടൂക്കാരനാണ് പരിശീലകന്‍. ആല്‍ഡ്രിന്‍ ജെയിംസ്, ഡി ഹസിത, എന്നി അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. പ്രിന്‍സിപ്പല്‍ ഡോ. എ വി രാജേഷ്, ഹെഡ്മാസ്റ്റര്‍ മെജോ പോള്‍, മാനേജ്മെന്റ് പ്രതിനിധി എ സി സുരേഷ്, പി ടി എ പ്രസിഡന്റ് ബെന്നി വിന്‍സന്റ് എന്നിവര്‍ അനുമോദിച്ചു.

 

Advertisement